Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

71 പൂച്ചകളെ ഫ്ലാറ്റിൽ ഉപേക്ഷിച്ച കേസ്: സിംഗപ്പൂർ യുവതിക്ക് തടവുശിക്ഷ; ഒൻപത് പൂച്ചകൾ ചത്തു

71 പൂച്ചകളെ ഫ്ലാറ്റിൽ ഉപേക്ഷിച്ച കേസ്: സിംഗപ്പൂർ യുവതിക്ക് തടവുശിക്ഷ; ഒൻപത് പൂച്ചകൾ ചത്തു

സിംഗപ്പൂർ: വൃത്തിഹീനമായ ഫ്ലാറ്റിൽ 71 പൂച്ചകളെ ഉപേക്ഷിച്ച കേസിൽ സിംഗപ്പൂർ സ്വദേശിനിയായ നൂറുൽ നദിയ നോർ മുഹമ്മദിന് (33) തടവുശിക്ഷ വിധിച്ചു. മുൻ ഭർത്താവിനൊപ്പം ചേർന്ന് ഏകദേശം രണ്ട് വർഷത്തോളം പൂച്ചകളെ ഫ്ലാറ്റിൽ ഉപേക്ഷിച്ച സംഭവത്തിലാണ് കോടതി നടപടി. മതിയായ പരിചരണവും ഭക്ഷണവും ലഭിക്കാത്തതിനെ തുടർന്ന് ഇവയിൽ ഒൻപത് പൂച്ചകൾ ചത്തിരുന്നു. ശേഷിച്ചവയിൽ ഭൂരിഭാഗവും കടുത്ത നിർജലീകരണവും പോഷകാഹാരക്കുറവും നേരിടുന്ന നിലയിലായിരുന്നു. മൃഗങ്ങളോടുള്ള ക്രൂരതയുമായി ബന്ധപ്പെട്ട് ചുമത്തിയ 24 കുറ്റങ്ങൾ നവംബർ 12-ന് കോടതിയിൽ സമ്മതിച്ചതിനെ തുടർന്നാണ് ശിക്ഷ വിധിച്ചത്. കൂടാതെ, അടുത്ത 12 മാസത്തേക്ക് വളർത്തുമൃഗങ്ങളെ സ്വന്തമാക്കുന്നതിൽ നിന്നും കോടതി നൂറുലിനെ വിലക്കിയിട്ടുണ്ട്.

2018-ലാണ് നൂറുലും മുൻ ഭർത്താവ് മുഹമ്മദ് ഖൈറുൽ നയിം സൈനോളും ചേർന്ന് സിംഗപ്പൂരിലെ ബുക്കിറ്റ് പാൻജാങ്ങിൽ ഫ്ലാറ്റ് വാങ്ങിയത്. 2019 മുതൽ വന്ധ്യംകരണം നടത്താത്ത പൂച്ചകളെ ഇവർ വളർത്താൻ തുടങ്ങി. ഇവ അതിവേഗം പെറ്റുപെരുകിയതോടെ എണ്ണം ക്രമാതീതമായി വർധിക്കുകയായിരുന്നു. പൂച്ചകൾക്ക് പുതിയ ഉടമകളെ കണ്ടെത്താൻ ശ്രമിച്ചെങ്കിലും അത് വിജയിച്ചില്ല.

2022 ഏപ്രിലിൽ ദമ്പതികൾ ഖൈറുലിന്റെ മാതാപിതാക്കളുടെ വീട്ടിലേക്ക് താമസം മാറിയെങ്കിലും പൂച്ചകളെ ഈ ഫ്ലാറ്റിൽ തന്നെ ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് ബില്ലുകൾ അടയ്ക്കാത്തതിനെത്തുടർന്ന് ഫ്ലാറ്റിലെ വൈദ്യുതിയും ജലവിതരണവും വിച്ഛേദിക്കപ്പെട്ടു. ആദ്യഘട്ടത്തിൽ ദിവസവും ഭക്ഷണവും വെള്ളവുമായി ഫ്ലാറ്റിലെത്തിയിരുന്നുവെന്ന് ഖൈറുൽ കോടതിയിൽ മൊഴി നൽകി. എന്നാൽ ഫ്ലാറ്റിനുള്ളിലെ സാഹചര്യം കൂടുതൽ വഷളായതോടെ അകത്തേക്ക് കയറുന്നത് നിർത്തുകയും വാതിലിന് പുറത്ത് ഭക്ഷണവും വെള്ളവും വെക്കുകയുമായിരുന്നു. മിക്ക ദിവസങ്ങളിലും നൂറുലും ഒപ്പമുണ്ടായിരുന്നു.

2024 ഫെബ്രുവരി 20-നാണ് ഈ ക്രൂരത പുറംലോകം അറിയുന്നത്. ഫ്ലാറ്റിന്റെ എയർ കണ്ടീഷനിങ് യൂണിറ്റിന്റെ പുറത്തെ തട്ടിൽ അവശനിലയിൽ ഒരു പൂച്ചയെ കണ്ട അയൽവാസി അധികൃതരെ വിവരമറിയിക്കുകയായിരുന്നു.

തുടർന്ന് ഉദ്യോഗസ്ഥർ ഫ്ലാറ്റിൽ പ്രവേശിച്ച് നടത്തിയ പരിശോധനയിൽ 61 പൂച്ചകളെ ജീവനോടെ കണ്ടെത്തി. പൂച്ചകളുടെ വിസർജ്യവും അഴുക്കും നിറഞ്ഞ് അമോണിയയുടെ രൂക്ഷഗന്ധം വമിക്കുന്ന നിലയിലായിരുന്നു ഫ്ലാറ്റ്. രക്ഷപ്പെടുത്തിയ 61 പൂച്ചകളും കടുത്ത നിർജലീകരണം നേരിട്ടിരുന്നതായി വെറ്ററിനറി പരിശോധനയിൽ വ്യക്തമായി. ഇതിൽ 44 എണ്ണം അതീവ മെലിഞ്ഞതോ പോഷകാഹാരക്കുറവുള്ളതോ ആയിരുന്നു. ഒൻപത് പൂച്ചകളുടെ ആരോഗ്യനില അതീവ ഗുരുതരമായിരുന്നുവെന്നും കണ്ടെത്തി.

വാതിലിന് പുറത്ത് വെച്ചിരുന്ന ഭക്ഷണം ഇത്രയധികം പൂച്ചകൾക്ക് ഒട്ടും തികയുന്നതായിരുന്നില്ലെന്ന് നാഷനൽ പാർക്സ് ബോർഡിലെ വെറ്ററിനറി ഡോക്ടർ കോടതിയെ അറിയിച്ചു. സംഭവത്തിന്റെ ഗൗരവവും നീണ്ട കാലയളവും കണക്കിലെടുക്കുമ്പോൾ മൃഗങ്ങളെ കൂട്ടത്തോടെ വളർത്തി അവഗണിച്ച കേസുകളിൽ ഏറ്റവും ഗുരുതരമായ ഒന്നാണിതെന്നും, പൂർണമായും ഉടമകളെ ആശ്രയിച്ചു കഴിഞ്ഞിരുന്ന മിണ്ടാപ്രാണികളോടുള്ള കടുത്ത അനാസ്ഥയാണിതെന്നും കോടതി നിരീക്ഷിച്ചു.

നൂറുലിന് 16 മുതൽ 24 ആഴ്ച വരെ തടവുശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. എന്നാൽ സാമ്പത്തിക പ്രതിസന്ധിയും രോഗിയായ പിതാവിനെ പരിചരിക്കേണ്ട സാഹചര്യവും പരിഗണിക്കണമെന്ന് പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു. കേസിൽ സമാനമായ 24 കുറ്റങ്ങൾ സമ്മതിച്ച നൂറുലിന്റെ മുൻ ഭർത്താവ് ഖൈറുലിന് (37) കഴിഞ്ഞ സെപ്റ്റംബർ 23-ന് കോടതി 16 ആഴ്ചത്തെ തടവുശിക്ഷ വിധിച്ചിരുന്നു.


Related articles

See all
Popular News

'നോൺ-ബൈനറി' പരാമർശം വളച്ചൊടിച്ച് സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം; നേഹാ ബോറ വിവാദത്തിന് പിന്...

Popular News

ബോക്സ് ഓഫീസ് തൂത്തുവാരി 'രാമായണ'; പത്ത് ദിവസം കൊണ്ട് ആഗോളതലത്തിൽ വാരിക്കൂട്ടിയത് 1264 കോടി

Popular News

2029 ചാംപ്യന്‍സ് ട്രോഫിക്കും 2031 ഏകദിന ലോകകപ്പിനും ഇന്ത്യ വേദിയാകും; സമ്പൂര്‍ണ ഷെഡ്യൂള്‍...

Popular News

ഇന്ത്യയിലെ പുതിയ വത്തിക്കാൻ സ്ഥാനപതിയായി ആർച്ച് ബിഷപ്പ് വാൾഡെമർ സ്റ്റാനിസ്ലാവ് സോമർടാഗിനെ...

Save your stories

Sign in