Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ശിവശങ്കറിന്‍റെ  ജാമ്യം റദ്ദാക്കണം ; ഇ.ഡി സുപ്രീംകോടതിയില്‍

ശിവശങ്കറിന്‍റെ  ജാമ്യം റദ്ദാക്കണം ; ഇ.ഡി സുപ്രീംകോടതിയില്‍
ന്യൂഡൽഹി: സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്‍റെ  ജാമ്യം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് സുപ്രീം കോടതിയെ സമീപിച്ചു. ശിവശങ്കർ ജാമ്യത്തിൽ കഴിയുന്നത് അന്വേഷണത്തെ ബാധിക്കും എന്നും സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിൽ ഇ.ഡി  ചൂണ്ടിക്കാട്ടുന്നു. ഇ.ഡിയുടെ കൊച്ചി സോണൽ ഓഫീസിലെ അസി. ഡയറക്ടർ ആണ്   ജാമ്യം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. തിരുവനന്തപുരം എസ്ബിഐ ബ്രാഞ്ചിലെ ലോക്കറിൽ നിന്ന് കണ്ടെത്തിയ കണക്കിൽപ്പെടാത്ത 64 ലക്ഷം രൂപയും ആയി ബന്ധപ്പെട്ട കേസ് അന്വേഷണം നിർണായക ഘട്ടത്തിൽ ആണ്. ശിവശങ്കർ ജാമ്യത്തിൽ കഴിയുന്നത് ഈ കേസിലെ സാക്ഷികളെ സ്വാധീനിക്കുന്നതിന്  വഴി വയ്ക്കും. ഇത് വരെയുള്ള അന്വേഷണത്തിൽ ശിവശങ്കറിന് എതിരെ ശക്തമായ തെളിവുകൾ ഉണ്ടെന്നും ഇ.ഡി ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.   https://www.facebook.com/JaihindNewsChannel/videos/904476493667351  

Related articles

See all
Popular News

ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടനം: വെർച്വൽ ക്യൂ ബുക്കിങ് നാളെ രാവിലെ 10 മുതൽ; അറിയേണ്ടതെല്ല...

Popular News

സംസ്ഥാനത്ത് താപനില കുത്തനെ ഉയരും; ഞായറാഴ്ച വരെ കടുത്ത ചൂട്, ജാഗ്രതാ നിർദേശങ്ങളുമായി കേന്ദ്...

Popular News

ആസൂത്രണ ബോർഡ് പരീക്ഷയിലും തിരിമറി: സിപിഎം നേതാവിന്റെ മകന് അഭിമുഖത്തിന് വാരിക്കോരി മാർക്ക്...

Popular News

ആലുവ മാർത്താണ്ഡവർമ പാലം അടച്ചു; നെടുമ്പാശേരി വിമാനത്താവളത്തിലേക്കുള്ള പ്രധാന ബദൽ റൂട്ടുകൾ...

Save your stories

Sign in