Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഷിഹാബുദ്ദീന്‍ കാരിയത്ത് കെപിസിസി ന്യൂനപക്ഷ വിഭാഗം ചെയര്‍മാന്‍; രമേശന്‍ കരുവാച്ചേരി സേവാദള്‍ ചീഫ് ഓര്‍ഗനൈസർ

ഷിഹാബുദ്ദീന്‍ കാരിയത്ത് കെപിസിസി ന്യൂനപക്ഷ വിഭാഗം ചെയര്‍മാന്‍; രമേശന്‍ കരുവാച്ചേരി സേവാദള്‍ ചീഫ് ഓര്‍ഗനൈസർ
  തിരുവനന്തപുരം: കെപിസിസി ന്യൂനപക്ഷ വിഭാഗം (മൈനോറിറ്റി ഡിപ്പാര്‍ട്ട്‌മെന്‍റ്) ചെയര്‍മാനായി അഡ്വ. ഷിഹാബുദ്ദീന്‍ കാരിയത്തിനെയും കെപിസിസി സേവാദള്‍ ചീഫ് ഓര്‍ഗനൈസറായി രമേശന്‍ കരുവാച്ചേരിയേയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി നിയമിച്ചതായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി അറിയിച്ചു. തിരുവനന്തപുരം ഡിസിസി ജനറല്‍ സെക്രട്ടറിയായ ഷിഹാബുദ്ദീന്‍ കാരിയത്ത് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്തേക്ക് കടന്നു വന്നത്. കെഎസ് യു സംസ്ഥാന നിര്‍വാഹക സമിതി അംഗം, ലോയേഴ്‌സ് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ പദവികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം അഡ്വക്കറ്റ് ഹൗസിംഗ്ങ് സൊസൈറ്റി പ്രസിഡന്‍റ്, അഭിഭാഷകരുടെ ജീവ കാരുണ്യ സംഘടനയായ ലീഗല്‍ ലൈഫ് ഓര്‍ഗനെസേഷന്‍റെ ചെയര്‍മാന്‍ കൂടിയാണ് ഷിഹാബുദ്ദീന്‍ കാരിയത്ത്. കാസര്‍ഗോഡ് നിലേശ്വരം സ്വദേശിയായ രമേശന്‍ കരുവാച്ചേരി കേരള പ്രദേശ് കോണ്‍ഗ്രസ് സേവാദള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായും കാസര്‍ഗോഡ് ജില്ലാ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Related articles

See all
Popular News

ശ്രീഹരിക്കും അനാമികയ്ക്കും ജേർണലിസ്റ്റ്സ് അവാർഡ്

Popular News

മുണ്ടക്കൈ-ചൂരൽമല പുനരധിവാസം: കൽപ്പറ്റ ടൗൺഷിപ്പിൽ 149 കുടുംബങ്ങൾക്ക് കൂടി രണ്ടാംഘട്ടത്തിൽ വ...

Popular News

സംസ്ഥാന സ്‌കൂൾ കായിക മേളയ്ക്ക് കൊടിയിറക്കം; ട്രാക്കിൽ മലപ്പുറം 'ഹാട്രിക്' രാജാക്കന്മാർ,201...

Popular News

പിഎസ്​സി പരീക്ഷാ ക്രമക്കേട്: പിഎസ്​സി ചെയർമാനെയും അംഗങ്ങളെയും പ്രതിയാക്കി എസ്‌ഐടി കേസ്

Save your stories

Sign in