Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

അക്രമങ്ങള്‍ക്ക് ശമനമില്ലാതെ യൂണിവേഴ്‌സിറ്റി കോളേജ് ; പരസ്പരം ഏറ്റുമുട്ടി എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ | VIDEO

അക്രമങ്ങള്‍ക്ക് ശമനമില്ലാതെ യൂണിവേഴ്‌സിറ്റി കോളേജ് ; പരസ്പരം ഏറ്റുമുട്ടി എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ | VIDEO
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ തമ്മില്‍ വീണ്ടും ഏറ്റുമുട്ടി. വ്യാഴാഴ്ച രാത്രി എസ്.എഫ്.ഐ യൂണിറ്റ് അംഗങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് വെള്ളിയാഴ്ച സംഘര്‍ഷത്തിലേക്ക് എത്തിയത്. തുടര്‍ച്ചയായി സംഘര്‍ഷമുണ്ടായെങ്കിലും പൊലീസിനെ വിളിക്കാനോ സംഘര്‍ഷം തടയാനോ കോളേജ് അധികൃതര്‍ ശ്രമിച്ചില്ലെന്നും ആരോപണമുണ്ട്. സംഘര്‍ഷത്തില്‍ ഒരു പെണ്‍കുട്ടി ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കുള്ള യാത്രയയപ്പ് ചടങ്ങിനിടെയാണ് എസ്.എഫ്.ഐ. യൂണിറ്റ് അംഗങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായത്. തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ കോളേജില്‍ ആദ്യ സംഘര്‍ഷമുണ്ടായി. ഇതിന്റെ തുടര്‍ച്ചയായി വീണ്ടും വിദ്യാര്‍ഥികള്‍ രണ്ടുതവണകൂടി ഏറ്റുമുട്ടി. രണ്ടു വര്‍ഷം മുമ്പുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് കോളേജില്‍ കര്‍ശനമായ നടപടികള്‍ സ്വീകരിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ അതെല്ലാം കാറ്റില്‍പ്പറത്തിയ നിലയിലാണ്. രാത്രിയും കോളേജില്‍ വിദ്യാര്‍ഥികള്‍ തങ്ങുന്നുണ്ട്. അച്ചടക്കസമിതികൂടി തീരുമാനിച്ച നിയന്ത്രണങ്ങളും ഇപ്പോള്‍ പാലിക്കുന്നില്ല. തുടര്‍ച്ചയായി സംഘര്‍ഷമുണ്ടായിട്ടും പൊലീസിനെ വിളിക്കാന്‍ കോളേജ് അധികൃതര്‍ തയ്യാറാവാത്തതില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രതിഷേധമുണ്ട്. https://youtu.be/jWgs-7tvrZk  

Related articles

See all
Popular News

കായികമേളയിലെ പുഴു വിവാദം: 'പ്രതി ജിജോ ജെയിംസ് ഡിവൈഎഫ്ഐ അംഗം, കോൺഗ്രസുകാരനല്ല'; വ്യാജ പ്രചാ...

Popular News

ഐക്യത്തോടെ നിയമസഭ, 8 വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പള...

Popular News

മോദി സർക്കാർ നെഹ്റുവിന്റെ സ്മരണകൾ മായ്ച്ചുകളയാൻ ശ്രമിക്കുന്നു; സഹകരണ വാരാഘോഷം നിർത്തിയ കേന...

Popular News

അതുലിന്റെ എല്ലാ ചെലവുകളും സഞ്ജു വക, സ്വർണനേട്ടത്തിന് പിന്നാലെ സർപ്രൈസ് ഫോൺ കോൾ

Save your stories

Sign in