വാക്കുതർക്കം: കത്തിയെടുത്ത് വീശി എസ് എഫ് ഐ നേതാവ്; അടിച്ചിട്ടു നാട്ടുകാർ | VIDEO
Jaihind TV News Report
Jaihind TV Web Desk
July 15, 2020
1 min read
•
Updated: June 02, 2026
പെട്രോൾ പമ്പിൽ വാക്കുതർക്കത്തെ തുടർന്നു നടന്ന അടിപിടി കത്തിക്കുത്തിൽ കലാശിച്ചു. ഇന്നലെ രാത്രി പമ്പിൽ പെട്രോള്‍ അടിക്കാനെത്തിയ കാവുംപുറം സ്വദേശിയുടെ കാലിലൂടെ സ്‌കൂട്ടര്‍ കയറിയിറങ്ങിയതിനെ തുടർന്നുണ്ടായ വാക്കേറ്റമാണ് കത്തികുത്തിൽ കലാശിച്ചത്. ആക്രമണം നടത്തിയ എസ്എഫ്ഐ നേതാവായ പാറപ്പുറം ചെറുവള്ളിക്കുടി സഞ്ജു(20)വിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാർ പിടികൂടി കൈകള്‍ കെട്ടി ഇയാളെ പൊലീസിന് കൈമാറുകയായിരുന്നു.
ചൊവ്വാഴ്ച രാത്രി പട്ടാൽ പെട്രോൾ പമ്പിലാണ് സംഭവം. പെട്രോൾ അടിക്കാനെത്തിയ സഞ്ജുവിന്‍റെ സ്കൂട്ടർ മറ്റൊരാളുടെ കാലിൽ തട്ടിയതിനെ തുടർന്നാണ് വാക്കുതർക്കമുണ്ടായത്. ഇത് ഇരുവരും തമ്മിലുള്ള അടിപിടിയിൽ കലാശിച്ചു. ഇതിനിടയിൽ സഞ്ജു കത്തിയെടുത്തു വീശുകയായിരുന്നു. നാട്ടുകാർ കൂടിയതോടെ സ്കൂട്ടറിൽ കയറി രക്ഷപെടാൻ ശ്രമിച്ച ഇയാളെ സമീപത്തുണ്ടായിരുന്നവർ പിടികൂടി കൈകൾ കെട്ടിയിട്ടു. പരുക്കുള്ളതിനാലാണ് സഞ്ജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
https://youtu.be/7n0UDBP7NK0
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10