തൃശൂർ ജില്ലാ ആശുപത്രിയിൽ എഐഎസ്എഫ്- എസ്എഫ്ഐ സംഘർഷം. ഒല്ലൂർ വൈലോപ്പിള്ളി കോളേജിൽ എഐഎസ്എഫ്-എസ്എഫ്ഐ വിദ്യാർത്ഥികൾ തമ്മിൽ ഉണ്ടായ സംഘർഷത്തെ തുടർന്ന് തൃശൂർ ജില്ലാ ആശുപത്രിയിൽ ഇരു വിഭാഗത്തേയും പ്രവേശിപ്പിച്ചിരുന്നു. ഇവരെ കാണാൻ നേതാക്കൾ എത്തിയപ്പോഴായിരുന്നു സംഘർഷം. തുടർന്ന് എഐഎസ്എഫ് ജില്ലാ സെക്രട്ടറി ഉൾപ്പടെ ആറുപേരെ കസ്റ്റഡിയിൽ എടുത്തു.
സംഘർഷത്തിൽ എഐഎസ്എഫ് പ്രവര്‍ത്തകരെ മാത്രം കസ്റ്റഡിയിൽ എടുത്തത് ഏകപക്ഷീയമാണെന്ന് പ്രവര്‍ത്തകര്‍ ആരോപിച്ചു. കസ്റ്റഡിയിൽ എടുത്തവരെ വിടണമെന്നാവശ്യപ്പെട്ട് സിപിഐ നേതാക്കൾ ഈസ്റ്റ് പോലിസ് സ്റ്റേഷനിൽ എത്തി ചർച്ച നടത്തിയതിനെ തുടര്‍ന്ന് പ്രവർത്തകരെ തിരികെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.