തിരുവനന്തപുരം :മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ചതിന്‍റെ പേരില്‍ സെക്രട്ടേറിയേറ്റ് ജീവനക്കാരനെതിരെ സർക്കാരിന്‍റെ പ്രതികാര നടപടി. പൊതുഭരണ വകുപ്പിലെ ഓഫീസ് അറ്റന്‍ഡന്‍റ് മണിക്കുട്ടന്‍ എ എന്ന ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തു.
കൊലപാതക രാഷ്ട്രീയത്തെ വിമര്‍ശിക്കുന്ന തരത്തിലുള്ള പോസ്റ്റാണ് മണിക്കുട്ടന്‍ വാട്സാപ്പ് ഗ്രൂപ്പിലേക്ക് ഷെയര്‍ ചെയ്തത്. സെക്രട്ടേറിയറ്റിലെ ഓഫീസ് അറ്റന്‍ഡര്‍മാരുടെ വാട്സാപ്പ് ഗ്രൂപ്പിലേക്കാണ് പോസ്റ്റിട്ടത് . മണിക്കുട്ടനെ സസ്പെന്‍ഡ് ചെയ്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍ ഉത്തരവിറക്കി.