Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

'Say No to Drugs'- ലഹരി വിരുദ്ധ ക്യാമ്പയിനുമായി കെഎസ്‌യു

'Say No to Drugs'- ലഹരി വിരുദ്ധ ക്യാമ്പയിനുമായി കെഎസ്‌യു
തിരുവനന്തപുരം: ലഹരി വിരുദ്ധ ക്യാമ്പയിനായ 'Say No to Drugs' മായി കെഎസ്‌യു. കെപിസിസി ഓഫീസിൽ നടന്ന സംസ്ഥാന എക്സിക്യൂട്ടീവിൽ വച്ച് ക്യാമ്പയിന് ഔദ്യോഗികമായി തുടക്കം കുറിച്ചു. ക്യാമ്പയ്‌നിന്‍റെ ഉദ്ഘാടനം കെപിസിസി വർക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നിൽ സുരേഷ് എംപി മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ജെബി മേത്തർ എംപി എന്നിവർ ചേർന്ന് നിർവ്വഹിച്ചു. കേരളത്തിലെ വിദ്യാർത്ഥി സമൂഹത്തിനിടയിലേയ്ക്ക് പലരൂപത്തിൽ ലഹരിയെന്ന കൊടും വിപത്ത് കടന്നുവരുമ്പോൾ ലഹരി പദാർത്ഥങ്ങൾക്കെതിരെയുള്ള പ്രചരണ- ബോധവൽക്കരണ പരിപാടികൾ ഊർജിതപ്പെടുത്തുക എന്നതാണ് ക്യാമ്പയിനിന്‍റെ ലക്ഷ്യമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് കെഎം അഭിജിത്ത് പറഞ്ഞു. അറിഞ്ഞോ അറിയാതെയോ ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കേണ്ടിവന്ന വിദ്യാർത്ഥികളെ അത്തരം നടപടികളിൽ നിന്ന് പിന്തിരിപ്പിക്കാനും ലഹരിയുടെ വക്താക്കളെ സമൂഹത്തിൽ നിന്ന് ഒറ്റപ്പെടുത്താനും വ്യത്യസ്ത പരിപാടികൾക്ക് നേതൃത്വം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  

Related articles

See all
Popular News

കാലിക്കറ്റ് സർവകലാശാലയുടെ ചരിത്ര തീരുമാനം: ഡിഗ്രി, പി.ജി. പരീക്ഷകൾ ഇനി മലയാളത്തിലും എഴുതാം

Popular News

വനിതാ പ്രാതിനിധ്യം ഉറപ്പാക്കി സംസ്ഥാന ആസൂത്രണ ബോർഡ് പുനഃസംഘടിപ്പിച്ചു; മന്ത്രിമാരായ കെ.എ....

Popular News

പുതുക്കാട് SBI എ.ടി.എം കവർച്ചാശ്രമം: പ്രതി അറസ്റ്റിൽ

Popular News

റോഡപകട മരണങ്ങൾ കുറയ്ക്കാൻ 'റോഡ് സേഫ്റ്റി മിഷൻ'; പ്രഖ്യാപനം നവംബർ 15-ന്, അംബാസഡറായി മമ്മൂട്...

Save your stories

Sign in