മലപ്പുറം : കക്കാടംപൊയിലിനടുത്ത് ചീങ്കണ്ണിപ്പാലിയില്‍ പിവി അന്‍വര്‍ എംഎല്‍എയുടെ ഭാര്യാപിതാവിന്റെ സ്ഥലത്തെ വിവാദ തടയണക്ക് കുറുകെ പണിത റോപ് വെ പൊളിക്കുന്നത് നിര്‍ത്തിവെക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ചും സ്റ്റേ നല്‍കിയില്ല. കേസില്‍ പരാതിക്കാരന്റെയും എതിര്‍കക്ഷികളുടെയും വാദം കേള്‍ക്കാതെ സ്റ്റേ നല്‍കാനാവില്ലെന്ന നിലപാടാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷന് ബെഞ്ച് സ്വീകരിച്ചത്.
ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറി, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്സ്മാന്, പരാതിക്കാരന് എം.പി വിനോദ് എന്നിവര്‍ക്ക് പ്രത്യേക ദുതന് വഴി നോട്ടീസ് കൈമാറാന്‍ ഉത്തരവിട്ട കോടതി കേസ് പരിഗണിക്കുന്നത് 22ലേക്ക് മാറ്റി. റോപ് വെ പൊളിക്കുന്നത് നിര്‍ത്തിവെക്കണമെന്ന എംഎല്‍എയുടെ രണ്ടാം ഭാര്യയുടെ പിതാവ് കോഴിക്കോട് തിരുവണ്ണൂര്‍ സ്വദേശി അബ്ദുല്ലത്തീഫിന്റെ ഹർജി നേരത്തെ സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. ഇതോടെയാണ് ഡിവിഷന് ബെഞ്ചില്‍ അപ്പീല്‍ സമര്‍പ്പിച്ചത്. അപ്പീല്‍ ഹര്‍ജിയിലും സ്റ്റേ ലഭിക്കാഞ്ഞതോടെ ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് 11ന് ആരഭിച്ച റോപ് വെ പൊളിക്കല്‍ തുടരുകയാണ്.