Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

അന്തരിച്ച നടന്‍ റിസബാവയുടെ കൊവിഡ് പരിശോധനാ ഫലം പോസിറ്റീവ്

അന്തരിച്ച നടന്‍ റിസബാവയുടെ കൊവിഡ് പരിശോധനാ ഫലം പോസിറ്റീവ്
  കൊച്ചി : അന്തരിച്ച നടന്‍ റിസബാവയുടെ കൊവിഡ് പരിശോധനാഫലം പോസിറ്റീവ്. ഇതോടെ പൊതുദര്‍ശനം ഒഴിവാക്കി. കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് സംസ്‍കാരം നാളെ നടക്കും. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് റിസബാവ അന്തരിച്ചത്. വൃക്കസംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. നൂറ്റമ്പതിലേറെ ചിത്രങ്ങളില്‍ വില്ലനായും സ്വഭാവ നടനായും തിളങ്ങിയ നടനായിരുന്നു റിസബാവ. നാടകവേദികളിലൂടെയാണ് റിസബാവയുടെ സിനിമാ പ്രവേശം. 1990ല്‍ റിലീസായ ഡോക്ടര്‍ പശുപതി എന്ന സിനിമയില്‍ പാര്‍വതിയുടെ നായകനായി അഭിനയിച്ചു കൊണ്ടായിരുന്നു റിസബാവയുടെ തുടക്കം. പക്ഷെ ശ്രദ്ധിക്കപ്പെട്ടത് 1990ല്‍ തന്നെ പുറത്തിറങ്ങിയ സിദ്ദിഖ്‌- ലാല്‍ ചിത്രം ഇന്‍ ഹരിഹര്‍ നഗറിലെ ജോണ്‍ ഹോനായ് എന്ന വില്ലന്‍ വേഷത്തിലൂടെയാണ്. നൂറ്റമ്പതോളം സിനിമകളില്‍ വില്ലന്‍ വേഷങ്ങളിലും സ്വഭാവ നടനായും അഭിനയിച്ചിട്ടുണ്ട്. സീരിയലുകളിലും സജീവമായിരുന്നു.

Related articles

See all
Popular News

'10 വർഷത്തെ ഗുണ്ടായിസം ഇനി നടപ്പില്ല' മന്ത്രി ഒ.ജെ. ജനീഷിനെ ആക്രമിച്ചത് സി.പി.എം നേതൃത്വത്...

Popular News

2001-ന് ശേഷമുള്ള ഏറ്റവും വരണ്ട കാലവർഷങ്ങളിലൊന്ന്; രാജ്യത്ത് ലഭിച്ചത് ശരാശരിയുടെ 87% മഴ മാത...

Popular News

30 വർഷങ്ങൾക്ക് ശേഷം മാണിക്യനും കാർത്തുമ്പിയും വീണ്ടും തിയറ്ററുകളിലേക്ക്; ‘തേന്മാവിൻ കൊമ്പത...

Popular News

മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനത്തിന് നേരെ കണ്ണൂരിൽ DYFI അക്രമം; വാഹനം അടിച്ചു തകർത്തു

Save your stories

Sign in