Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

തൃശൂരില്‍ കടുത്ത നിയന്ത്രണങ്ങൾ തുടരും ; പിന്‍വലിക്കുന്നതില്‍ തീരുമാനം ഇന്ന്

തൃശൂരില്‍ കടുത്ത നിയന്ത്രണങ്ങൾ തുടരും ; പിന്‍വലിക്കുന്നതില്‍ തീരുമാനം ഇന്ന്
തൃശൂർ : ജില്ലയെ ട്രിപ്പിൾ ലോക്ഡൗണിൽ നിന്ന് ഒഴിവാക്കാൻ സർക്കാർ തലത്തിൽ തീരുമാനിച്ചെങ്കിലും കടുത്ത നിയന്ത്രണങ്ങൾ ഇന്ന് കൂടി തുടരും. നിയന്ത്രണങ്ങൾ നീക്കുന്ന കാര്യത്തിൽ ഇന്ന് ഉന്നതതല യോഗം ചേർന്ന് തീരുമാനം എടുക്കും. ഞായറാഴ്ചകളിൽ കൂടുതൽ നിയന്ത്രണം എന്ന സർക്കാർ നിർദേശം നിലനിൽക്കുന്നതിനാൽ നാളെയും ട്രിപ്പിൾ ലോക്ഡൗൺ തുടരാനാണ് സാധ്യത. ജില്ലയിലെ കൊവിഡ് വ്യാപനത്തിൽ കുറവ് വന്നെങ്കിലും നിയന്ത്രണങ്ങളിൽ കാര്യമായ ഇളവ് ഉണ്ടാകില്ല. അവശ്യ കാര്യങ്ങൾക്ക് പുറത്തിറങ്ങാൻ അനുമതി ലഭിക്കുമെങ്കിലും സത്യവാങ്മൂലം കയ്യിൽ കരുതണം. മരണം ചികിത്സ എന്നീ അടിയന്തര ആവശ്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാവൂ എന്ന തരത്തിലുള്ള കടുത്ത നിയന്ത്രണം പിൻവലിക്കും. പഴം, പച്ചക്കറി, പലചരക്ക് വ്യാപാര സ്ഥാപനങ്ങൾക്ക് എല്ലാ ദിവസവും പ്രവർത്തിക്കാനാകും. എന്നാൽ സമയ നിയന്ത്രണം തുടരും. ജില്ലക്ക് അകത്തെ യാത്ര സംബന്ധിച്ച കാര്യത്തിൽ ഇന്നത്തെ ഉന്നത തല യോഗം തീരുമാനം എടുക്കും. അതേ സമയം ജില്ലയിൽ വീടുകളിൽ കഴിയുന്ന കൊവിഡ് ബാധിതരുടെ എണ്ണത്തിൽ അനുദിനം വലിയ കുറവുണ്ടാകുന്നു. ലക്ഷണം ഇല്ലാത്തവരെ 3 ദിവസം കൊണ്ട് പോസിറ്റീവ് പട്ടികയിൽ നിന്ന് നീക്കം ചെയ്യണം എന്ന പുതിയ നിർദേശത്തെ തുടർന്നാണിത്. എന്നാൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണത്തിൽ കുറവ് ഉണ്ടാകുന്നില്ല. ജില്ലയിലെ നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.43 ശതമാനമാണ്.  

Related articles

See all
Popular News

പി.എസ്.സി ആസൂത്രണ ബോർഡ് നിയമനത്തട്ടിപ്പ്: ഒളിവിലായിരുന്ന അഡീഷണൽ സെക്രട്ടറി ആർ. ഹരി ക്രൈംബ്...

Popular News

എൽ.ഡി.എഫ് സർക്കാരിന് തിരിച്ചടി: കിഫ്ബി ഭൂമി ഏറ്റെടുക്കലിലെ അഴിമതിയിൽ വിജിലൻസ് അന്വേഷണത്തിന...

Popular News

ഡ്രെസിങ് റൂമിലെ ഭിന്നതകൾ അവസാനിപ്പിക്കാൻ മുംബൈ മാനേജ്മെന്റിന്റെ മാസ്റ്റർസ്ട്രോക്ക്; പുതിയ...

Popular News

സ്കൂൾ കലോത്സവത്തിൽ വിദ്യാർത്ഥിനിക്ക് ജാതീയ അധിക്ഷേപം; ഡി.ജി.പിക്ക് കത്തയച്ച് മന്ത്രി കെ.എ....

Save your stories

Sign in