Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

India

ഇന്ത്യയില്‍ കൂടിയ വിലയ്ക്ക് നല്‍കുന്ന പെട്രോള്‍ വിദേശരാജ്യങ്ങള്‍ക്ക് നല്‍കുന്നത് തുച്ഛമായ വിലയ്ക്ക്

ഇന്ത്യയില്‍ കൂടിയ വിലയ്ക്ക് നല്‍കുന്ന പെട്രോള്‍ വിദേശരാജ്യങ്ങള്‍ക്ക് നല്‍കുന്നത് തുച്ഛമായ വിലയ്ക്ക്
ന്യൂഡല്‍ഹി: മോദി സർക്കാർ ഇന്ത്യക്കാർക്ക് കൂടിയ വിലയ്ക്ക് നൽകുന്ന പെട്രോളും ഡീസലും വിദേശ രാജ്യങ്ങൾക്ക് തുച്ഛമായ വിലയ്ക്കാണ് നൽകുന്നതെന്ന ആരോപണവുമായി കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല. 2017 ജൂലൈ മുതല്‍ തന്നെ കോണ്‍ഗ്രസ് മുന്നോട്ട് വെക്കുന്ന നിർദേശമാണ് പെട്രാൾ-ഡീസൽ വില ജി.എസ്.ടിയിൽ ഉൾപ്പെടുത്തുക എന്നത്. എന്നാൽ അതിന് മോദി ഇതുവരേയും തയാറായിട്ടില്ല. ഇത്തരത്തിലുള്ള ജനദ്രോഹ നടപടികള്‍ക്ക് തക്ക മറുപടി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾ ബി.ജെ.പിക്ക് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രൂപയുടെ മൂല്യം ചരിത്രത്തിലെ തന്നെ ഏറ്റവും താഴ്ന്ന നിരക്കിലാണ്. മോദി സര്‍ക്കാരിന്‍റെ തെറ്റായ സാമ്പത്തികനയങ്ങളില്‍ ഇന്ത്യന്‍ സമ്പദ്ഘടന തകര്‍ന്നടിഞ്ഞെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

Related articles

See all
India

'കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചത് സത്യത്തിന് വേണ്ടി, സത്യം ജയിക്കും; നിരാശരാകരുത്, ജാഗ്രതയോടെ ന...

India

യു.പി.എ ഭരണം പിടിക്കും; എന്‍.ഡി.എക്ക് പകുതിയോളം സീറ്റുകള്‍ നഷ്ടമാകും : സര്‍വെ

India

"മോദിക്ക് ക്ലീൻ ചിറ്റ് നൽകിയ ഉത്തരവിൽ തന്‍റെ വിയോജന കുറിപ്പ് രേഖപ്പെടുത്തണം" : നിലപാടിൽ ഉ...

India

"അധ്വാനം ഫലം കാണും"; പാർട്ടി പ്രവർത്തകർക്ക് ആത്മവിശ്വാസവും ധൈര്യവും പകർന്ന് പ്രിയങ്ക

Save your stories

Sign in