Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സന്ദീപ് വാര്യര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; ആര്‍ക്കും പരിക്കില്ല

സന്ദീപ് വാര്യര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; ആര്‍ക്കും പരിക്കില്ല

മലപ്പുറം: സന്ദീപ് വാര്യര്‍ എംഎല്‍എ സഞ്ചരിച്ച വാഹനം ദേശീയപാതയില്‍ അപകടത്തില്‍പ്പെട്ടു. കാറിന്റെ ടയര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്. വാഹനത്തിലുണ്ടായിരുന്ന സന്ദീപ് വാര്യരും കൂടെയുണ്ടായിരുന്നവരും പരിക്കുകളൊന്നുമില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെ ദേശീയപാത 66-ല്‍ മലപ്പുറം കൊളപ്പുറം-കോട്ടയ്ക്കല്‍ പാതയിലെ കോയിച്ചനയിലായിരുന്നു സംഭവം. തൃക്കരിപ്പൂരില്‍ നിന്നുള്ള പരിപാടിക്ക് ശേഷം സ്വന്തം നാടായ പാലക്കാട് ചെത്തല്ലൂരിലേക്ക് മടങ്ങുകയായിരുന്നു അദ്ദേഹം. സഞ്ചരിച്ചിരുന്ന കാറിന്റെ ടയര്‍ പൊട്ടിത്തെറിച്ച് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാവുകയായിരുന്നു.

ഇതേതുടര്‍ന്ന് തൊട്ടുപിന്നാലെയെത്തിയ രണ്ട് കാറുകള്‍ കൂടി അപകടത്തില്‍പ്പെട്ട കാറിലേക്ക് കൂട്ടിയിടിച്ചെങ്കിലും ഈ വാഹനങ്ങളിലുണ്ടായിരുന്ന യാത്രക്കാരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഉടന്‍ തന്നെ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുകയും ദേശീയപാതയിലെ ഗതാഗത തടസ്സം ഒഴിവാക്കുകയും ചെയ്തു.

Related articles

See all
Popular News

പി.എസ്.സി പിരിച്ചുവിടൽ വിവാദം: ചട്ടപ്രകാരമല്ലെന്ന് സ്പീക്കർ; പ്രതിപക്ഷത്തിന്റെ സബ്മിഷന് അന...

Popular News

ആശുപത്രികളിലെ ചികിത്സാച്ചെലവ് നിയന്ത്രിക്കാൻ പുതിയ നിയമം; ബിൽ പണിപ്പുരയിലെന്ന് ആരോഗ്യമന്ത്...

Popular News

ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ, 1081 കോടി രൂപ അനുവദിച്ച്‌ സർക്കാർ

Popular News

വന്യജീവി ആക്രമണങ്ങളിൽ ആശ്വാസധനം ഉയർത്തി സർക്കാർ; മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരി...

Save your stories

Sign in