Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു; നിരവധി കേസുകളില്‍ പ്രതി; ഹിമാന്‍ഷു ഭാവു അമേരിക്കയില്‍ പിടിയില്‍; റിപ്പോര്‍ട്ട്

ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു; നിരവധി കേസുകളില്‍ പ്രതി; ഹിമാന്‍ഷു ഭാവു അമേരിക്കയില്‍ പിടിയില്‍; റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: കുപ്രസിദ്ധ ഗുണ്ടാതലവന്‍ ഹരിയാന സ്വദേശിയായ ഹിമാന്‍ഷു ഭാവു അമേരിക്കയില്‍ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ (FBI) പിടിയിലായതായി റിപ്പോര്‍ട്ട്. കൊലപാതകം, വധശ്രമം, വ്യവസായികളെ ഭീഷണിപ്പെടുത്തി പണം തട്ടല്‍ തുടങ്ങി ഡല്‍ഹിയിലും ഹരിയാനയിലുമായി രജിസ്റ്റര്‍ ചെയ്ത നിരവധി ക്രിമിനല്‍ കേസുകളില്‍ ഇന്ത്യ തിരയുന്ന പ്രധാന പ്രതിയാണ് ഇയാള്‍.

ഹരിയാനയിലെ റോഹ്തക് ജില്ലയിലുള്ള റിറ്റോളി ഗ്രാമക്കാരനായ ഹിമാന്‍ഷു റിറ്റോളിയ എന്ന ഹിമാന്‍ഷു ഭാവു, വിദേശത്തിരുന്നുകൊണ്ട് ഡല്‍ഹി-എന്‍.സി.ആര്‍, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളില്‍ സ്വന്തം ക്രിമിനല്‍ ശൃംഖല നിയന്ത്രിച്ചു വരികയായിരുന്നു. വിദേശത്തിരുന്ന് ഇന്ത്യയിലെ ബിസിനസുകാരെയും യൂട്യൂബര്‍മാരെയും ഭീഷണിപ്പെടുത്തി വന്‍തുക തട്ടിയെടുക്കലായിരുന്നു ഇയാളുടെ പ്രധാന രീതി. 2002-ല്‍ ജനിച്ച ഹിമാന്‍ഷു ഭാവു, ഹരിയാനയിലെ സംഘടിത കുറ്റകൃത്യ ശൃംഖലയിലെ ഏറ്റവും പ്രായം കുറഞ്ഞ ക്രിമിനലുകളില്‍ ഒരാളാണ്. കൗമാരപ്രായത്തില്‍ തന്നെ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട ഇയാള്‍ 2020-ല്‍ ജോവനൈല്‍ ഹോമില്‍ നിന്ന് മറ്റ് തടവുകാര്‍ക്കൊപ്പം ചാടിപ്പോവുകയായിരുന്നു.

നീരജ് ബവാന ഗാംഗുമായി സഹകരിച്ചു പ്രവര്‍ത്തിച്ചിരുന്ന ഭാവു, ലോറന്‍സ് ബിഷ്‌ണോയ് - ഗോള്‍ഡി ബ്രാര്‍ സംഘങ്ങളുമായി കടുത്ത ശത്രുത പുലര്‍ത്തിപ്പോന്നിരുന്നു. ഡല്‍ഹിയിലെ ബര്‍ഗര്‍ കിംഗ് ഔട്ട്ലെറ്റില്‍ നടന്ന വെടിവെപ്പ്, പ്രശസ്ത യൂട്യൂബര്‍ എല്‍വിഷ് യാദവിന്റെ വീടിന് നേര്‍ക്കുണ്ടായ ആക്രമണം എന്നിവ ഉള്‍പ്പെടെ നിരവധി ഹൈപ്രൊഫൈല്‍ വെടിവെപ്പ് കേസുകളിലും ഇയാള്‍ക്ക് പങ്കുള്ളതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികളുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് 2023 ഓഗസ്റ്റില്‍ ഇന്റര്‍പോള്‍ ഇയാള്‍ക്കെതിരെ 'റെഡ് കോര്‍ണര്‍' നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

Related articles

See all
Popular News

'56 ഇഞ്ച് കളിപ്പാട്ടം, താക്കോല്‍ ചൈനയുടെ കൈവശം'; ഐടിബിപി വെളിപ്പെടുത്തലിന് പിന്നാലെ പ്രധാന...

Popular News

സമാധാന ബോണ്ടിനെതിരായ ഹര്‍ജി തള്ളി ഹൈക്കോടതി; നേഹ ബോറ സുപ്രീംകോടതിയെ സമീപിച്ചേക്കും

Popular News

ഡല്‍ഹി പ്രതിഷേധം; സമാധാന ബോണ്ടിനെതിരായ നേഹയുടെ ഹര്‍ജി തള്ളി ഹൈക്കോടതി

Popular News

“വോട്ട് ചോരി ഇനി അനുവദിക്കില്ല”; പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി കെ.സി. വേണുഗോപാൽ

Save your stories

Sign in