പാലക്കാട് ഡിവിഷൻ വിഭജന നീക്കം: "പാലക്കാടിന്റെ പ്രാധാന്യം കുറയ്ക്കാനുള്ള നീക്കം അടിയന്തരമായി പിൻവലിക്കണം": രമേശ് ചെന്നിത്തല
പാലക്കാട് റെയിൽവേ ഡിവിഷൻ വെട്ടിമുറിക്കാനുള്ള നീക്കത്തിൽ നിന്നും റെയിൽവേ മന്ത്രാലയവും കേന്ദ്ര സർക്കാരും അടിയന്തരമായി പിന്തിരിയണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പാലക്കാട് ഡിവിഷന് കീഴിലുള്ള മംഗളൂരു മേഖലയെ മാറ്റി മൈസൂർ ഡിവിഷന്റെ കീഴിലാക്കാനുള്ള ശ്രമങ്ങൾ തികച്ചും പ്രതിഷേധാർഹവും കേരളത്തോട് കാണിക്കുന്ന വിവേചനവുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സുരക്ഷ, ട്രെയിനുകളുടെ കൃത്യനിഷ്ഠത, ശുചിത്വം എന്നിവയിൽ രാജ്യത്തെ മുൻനിര ഡിവിഷനുകളിലൊന്നാണ് പാലക്കാട്. സർവീസുകൾ കൃത്യസമയത്ത് ഓപ്പറേറ്റ് ചെയ്യുന്നതിലും പാലക്കാട് ഡിവിഷൻ വലിയ മികവാണ് പുലർത്തുന്നത്. അതിനാൽ ഇത്തരമൊരു വിഭജനം കേവലം ഭരണപരമായ ആവശ്യങ്ങൾക്കല്ലെന്ന് വ്യക്തമാണെന്ന് മന്ത്രി പ്രസ്താവിച്ചു.
പാലക്കാട് ഡിവിഷന്റെ പ്രസക്തിയും പ്രാധാന്യവും ബോധപൂർവം വെട്ടിക്കുറയ്ക്കാനാണ് കേന്ദ്ര സർക്കാർ ഈ നടപടിയുമായി മുന്നോട്ടുപോകുന്നത്. ജനവികാരവും ഡിവിഷന്റെ മികച്ച പ്രവർത്തനമികവും മാനിച്ചുകൊണ്ട് ഈ വിഭജന തീരുമാനത്തിൽ നിന്നും കേന്ദ്രവും റെയിൽവേ മന്ത്രാലയവും അടിയന്തരമായി പിന്തിരിയണമെന്ന് മന്ത്രി കർശനമായി ആവശ്യപ്പെട്ടു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.