Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പിസി ജോർജ്ജ് അറസ്റ്റ് ചോദിച്ചു വാങ്ങിയതാണ്; സംഘപരിവാറിന്‍റെ ആയധമായത് ഖേദകരം : രമേശ് ചെന്നിത്തല

പിസി ജോർജ്ജ് അറസ്റ്റ് ചോദിച്ചു വാങ്ങിയതാണ്; സംഘപരിവാറിന്‍റെ ആയധമായത് ഖേദകരം : രമേശ് ചെന്നിത്തല
തിരുവനന്തപുരം : പിസി ജോർജ് ചോദിച്ചു വാങ്ങിയതാണ് അറസ്റ്റെന്ന്  രമേശ് ചെന്നിത്തല .മതമൈത്രിക്ക് പേരു കേട്ട നാടാണു കേരളം. പരസ്പരസ്നേഹത്തോടെയും പരസ്പരവിശ്വാസത്തോടെയും പരസ്പര സഹകരണത്തോടെയുമാണ് എല്ലാ മതവിഭാഗങ്ങളിൽപ്പെട്ടവരും ഇവിടെ കഴിയുന്നത്. ഇവിടം വർഗീയതയ്ക്കു വളക്കൂറുള്ള മണ്ണാകാത്തതും അതുകൊണ്ടാണ്. അങ്ങനെയുള്ള കേരളത്തിൽ മതസ്പർദ്ധയുടെ വിത്തിടുന്ന തരത്തിലുള്ള ഒരു പ്രസംഗം പി.സി.ജോർജ്ജിനെപ്പോലെ രാഷ്ട്രീയപാരമ്പര്യമുള്ള ഒരാളിൽനിന്ന് ഒരിക്കലും ഉണ്ടാകരുതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംഘപരിവാർ വർഗ്ഗീയശക്തികൾക്ക് പ്രോത്സാഹനം പകരാനേ ഇത്തരം പ്രസംഗങ്ങൾ ഉപകരിക്കൂ. പി.സി. ജോർജ് അവരുടെ കയ്യിലെ ആയുധമായത് ഖേദകരമാണ്. പി സി ജോർജ് നടത്തിയ ഈ പ്രസംഗം പൊതു സമൂഹം അവജ്ഞയോടെ തളളിക്കളയുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.        

Related articles

See all
Popular News

'വീട്ടിൽ തിരിച്ചെത്തുമെന്ന് എന്ത് ഉറപ്പാണുള്ളത്?, ഡ്രൈവർമാർ റോഡുകളിലെ കാലന്മാർ'; കാക്കനാട്...

Popular News

സംസ്ഥാനത്ത് പോളിംഗ് സ്റ്റേഷനുകൾ പുനഃക്രമീകരിച്ചു; 216 പുതിയ പോളിങ് സ്റ്റേഷനുകള്‍, കേരളത്തി...

Popular News

മെസിയുടെ പേരിലെ തട്ടിപ്പ്: റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് കനത്ത തിരിച്ചടി; 56.32...

Popular News

ശബരിമല തീർത്ഥാടകർക്ക് വൻ യാത്രാ ആശ്വാസം; വിമാനത്താവളങ്ങളിൽ നിന്ന് പമ്പയിലേക്ക് നേരിട്ട് എ....

Save your stories

Sign in