തിരുവനന്തപുരം : സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി കെ സുധാകരനെതിരെ നടത്തിയത് വിലകുറഞ്ഞ പ്രസ്താവനയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ജില്ലാ സെക്രട്ടറിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കണം. പ്രസ്താവന നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്.
സുധാകരൻ കെപിസിസി യുടെ പ്രസിഡന്‍റ് ആണെന്ന കാര്യം ജില്ലാ സെക്രട്ടറി മറക്കരുത്. ഇത്തരം പ്രകോപനപരവും തരംതാഴ്ന്നതുമായ പ്രസ്താവന നടത്തുന്നവരെ സെക്രട്ടറി ആക്കുന്ന നിലയിലേക്ക് സിപിഎം അധഃപതിച്ചിരിക്കുന്നു. കൊലപാതക രാഷ്ടീയത്തിന്‍റെ വക്താക്കളാണ് സിപിഎമ്മെന്ന് തെളിയിക്കുന്നതാണ് ജില്ലാ സെക്രട്ടറിയുടെ പ്രസംഗമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.