Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

'ആറന്മുളയിലെ പെൺകുട്ടിയുടെയും മരണപ്പെട്ട കൊവിഡ് രോഗികളുടെയുമൊന്നും കുടുംബത്തിന് ദൃഢതയില്ലെ?' ; മുഖ്യമന്ത്രിയോട് രാഹുല്‍ മാങ്കൂട്ടത്തില്‍, കുറിപ്പ്

'ആറന്മുളയിലെ പെൺകുട്ടിയുടെയും മരണപ്പെട്ട കൊവിഡ് രോഗികളുടെയുമൊന്നും കുടുംബത്തിന് ദൃഢതയില്ലെ?' ; മുഖ്യമന്ത്രിയോട് രാഹുല്‍ മാങ്കൂട്ടത്തില്‍, കുറിപ്പ്
  തിരുവനന്തപുരം : കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തില്‍ ന്യായീകരണവുമായി രംഗത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. കഴിഞ്ഞ ദിവസത്തെ വാർത്താസമ്മേളനത്തില്‍ ഭാര്യ അനുഗമിച്ചതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു.  കുടുംബ ബന്ധത്തിന്‍റെ ദൃഢതകൊണ്ടാണ് ഭാര്യ അനുഗമിച്ചതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇതൊക്കെ കൊവിഡ് പ്രോട്ടോക്കോളിന്‍റെ ഭാഗമാണോയെന്ന് രാഹുല്‍ ഫേസ്ബുക്ക് കുറിപ്പില്‍ ചോദിച്ചു. 'ആന്മുളയിലെ ഒരു കോവിഡ് രോഗിയായ പെൺകുട്ടി ആംബുലൻസ് ഡ്രൈവറാൽ പീഡിപ്പിക്കപ്പെട്ടിരുന്നല്ലോ, ആ പെൺകുട്ടിയുടെ കുടുംബത്തിൻ്റെ ദൃഡത കണക്കിലെടുത്ത് ഒരു കുടുംബാംഗം കൂടെയുണ്ടായിരുന്നെങ്കിൽ ആ പെൺകുട്ടി പീഡിപ്പിക്കപ്പെടില്ലായിരുന്നല്ലോ? നമ്മുടെ നാട്ടിൽ മരിച്ച ധാരാളം കോവിഡ് രോഗികൾ ഉണ്ട്, അവരുടെ ഉറ്റവർക്കു അവരെ അവസാനമായി ഒരു നോക്ക് കാണുവാൻ കഴിയാഞ്ഞതിൻ്റെ ഘനം ഇപ്പോഴും കരഞ്ഞ് തീർന്ന് കാണില്ല , അവരുടെ കുടുംബത്തിലും ദൃഢതയില്ലേ? ചാണ്ടി ഉമ്മൻ ഉമ്മൻ ചാണ്ടിയ്ക്കൊപ്പം ആശുപത്രിയിൽ കഴിഞ്ഞതിനെ താങ്കളുടെ പാർട്ടിയിലെ സൈബർ സഖാക്കൾ വിമർശിച്ചിരുന്നല്ലോ, ആ കുടുംബത്തിന് ദൃഢതയില്ലെ? പ്രവാസികൾ നാട്ടിൽ വരുവാൻ കഴിയാതെ, ഉറ്റവരെ കാണുവാൻ കഴിയാതെ മരിച്ച് വീഴുമ്പോൾ ആ കുടുംബങ്ങളിൽ ദൃഢതയില്ലെ? താങ്കൾ ചെയ്യുമ്പോൾ മാത്രം വിവാദമാകുന്നതല്ല സഖാവെ , താങ്കൾ ഈ നാടിൻ്റെ മുഖ്യമന്ത്രിയാണ്. അങ്ങാണ് ഈ നാടിന് മാതൃകയാകേണ്ടത്. അങ്ങ് പ്രോട്ടോക്കോൾ പാലിക്കാതെയിരിക്കുന്നത് സമൂഹത്തിനാകെ ഒരു തെറ്റായ മാതൃകയാകും...'- രാഹുല്‍ മാങ്കൂട്ടത്തില്‍ കുറിച്ചു. ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം
മുഖ്യമന്ത്രിയുടെ ഇന്നലത്തെ വാർത്താ സമ്മേളനത്തിനെ കുറിച്ചുള്ള ചില സംശയങ്ങൾ. " ഏപ്രില്‍ നാലിന് രോഗം ബാധിച്ചിട്ടില്ലെന്നും പരിശോധിച്ചത് ലക്ഷണമുണ്ടായിട്ടല്ല. മകള്‍ക്ക് രോഗം വന്നത് കൊണ്ട് മാത്രമാണ് പരിശോധിച്ചത് " എന്നും മുഖ്യമന്ത്രി പറഞ്ഞു. അങ്ങനെയെങ്കിൽ, 1) ഏപ്രിൽ 4 ന് രോഗലക്ഷണം ഉണ്ടായിരുന്നു, അന്ന് മുതൽ പോസിറ്റിവാണ് എന്ന് പറഞ്ഞ കോഴിക്കോട് മെഡിക്കൽ കോളജ് ഡോക്ടർ ശശിക്കെതിരെ കളവ് പറഞ്ഞതിന് നടപടി എടുക്കുമോ? 2) രോഗം സ്ഥിരീകരിച്ച് ഏഴാം ദിവസം ടെസ്റ്റ് നടത്തി വീട്ടിലേക്ക് പോകുന്നത് കോവിഡ് പ്രോട്ടോക്കോൾ ലംഘനമല്ലേ? പിന്നെ താങ്കൾ പറഞ്ഞത്, " കുടുംബബന്ധത്തിന്റെ ദൃഢത കൊണ്ടാണ് ഭാര്യ അനുഗമിച്ചത്. എല്ലാ കുടുംബത്തിലും അങ്ങനെയാണോ എന്നറിയില്ല " 1) കുടുംബ ബന്ധത്തിൻ്റെ ദൃഡതയൊക്കെ കോവിഡ് പ്രോട്ടോക്കോളിൻ്റെ ഭാഗമാണോ? 2) ആന്മുളയിലെ ഒരു കോവിഡ് രോഗിയായ പെൺകുട്ടി ആംബുലൻസ് ഡ്രൈവറാൽ പീഡിപ്പിക്കപ്പെട്ടിരുന്നല്ലോ, ആ പെൺകുട്ടിയുടെ കുടുംബത്തിൻ്റെ ദൃഡത കണക്കിലെടുത്ത് ഒരു കുടുംബാംഗം കൂടെയുണ്ടായിരുന്നെങ്കിൽ ആ പെൺകുട്ടി പീഡിപ്പിക്കപ്പെടില്ലായിരുന്നല്ലോ? 3) നമ്മുടെ നാട്ടിൽ മരിച്ച ധാരാളം കോവിഡ് രോഗികൾ ഉണ്ട്, അവരുടെ ഉറ്റവർക്കു അവരെ അവസാനമായി ഒരു നോക്ക് കാണുവാൻ കഴിയാഞ്ഞതിൻ്റെ ഘനം ഇപ്പോഴും കരഞ്ഞ് തീർന്ന് കാണില്ല , അവരുടെ കുടുംബത്തിലും ദൃഢതയില്ലേ? 4) ചാണ്ടി ഉമ്മൻ ഉമ്മൻ ചാണ്ടിയ്ക്കൊപ്പം ആശുപത്രിയിൽ കഴിഞ്ഞതിനെ താങ്കളുടെ പാർട്ടിയിലെ സൈബർ സഖാക്കൾ വിമർശിച്ചിരുന്നല്ലോ, ആ കുടുംബത്തിന് ദൃഢതയില്ലെ? 5) പ്രവാസികൾ നാട്ടിൽ വരുവാൻ കഴിയാതെ, ഉറ്റവരെ കാണുവാൻ കഴിയാതെ മരിച്ച് വീഴുമ്പോൾ ആ കുടുംബങ്ങളിൽ ദൃഢതയില്ലെ? താങ്കൾ ചെയ്യുമ്പോൾ മാത്രം വിവാദമാകുന്നതല്ല സഖാവെ , താങ്കൾ ഈ നാടിൻ്റെ മുഖ്യമന്ത്രിയാണ്. അങ്ങാണ് ഈ നാടിന് മാതൃകയാകേണ്ടത്. അങ്ങ് പ്രോട്ടോക്കോൾ പാലിക്കാതെയിരിക്കുന്നത് സമൂഹത്തിനാകെ ഒരു തെറ്റായ മാതൃകയാകും...
https://www.facebook.com/rahulbrmamkootathil/photos/a.182914128980899/821993405072965/

Related articles

See all
Popular News

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ തീവ്രശ്രമം; സർക്കാരിന് അലംഭാവമില്ലെന്ന് മന്ത്രി സണ്ണി ജോസഫ...

Popular News

വില്ലനായത് കാലാവധി കഴിഞ്ഞ മരുന്നോ?; നിപ മരുന്നില്‍ മെഡിക്കല്‍ ബോര്‍ഡ് അന്വേഷണത്തിന് ഉത്തരവ...

Popular News

നെടുമ്പാശ്ശേരി മിനി കൂപ്പര്‍ വാഹനാപകട കേസ്; അന്വേഷണം ശക്തമാക്കി പോലീസ്, പ്രതികളെ വീണ്ടും ക...

Popular News

പിഎസ്‌സി പരീക്ഷക്രമക്കേട്; പ്രത്യേക അന്വേഷണ സംഘം വിപുലപ്പെടുത്തി, 2 എസ്പിമാരെയും ഒരു DYSPയ...

Save your stories

Sign in