Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

'നഷ്ടമായത് പ്രഗത്ഭനായ നേതാവിനെ': രാഹുല്‍ ഗാന്ധി; വയനാട്ടിലെ പരിപാടികള്‍ റദ്ദാക്കി

'നഷ്ടമായത് പ്രഗത്ഭനായ നേതാവിനെ': രാഹുല്‍ ഗാന്ധി; വയനാട്ടിലെ പരിപാടികള്‍ റദ്ദാക്കി
  കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ് പിടി തോമസ് എംഎല്‍എയുടെ നിര്യാണത്തിൽ രാഹുൽ ഗാന്ധി അനുശോചിച്ചു. രണ്ട് ദിവസത്തെ സന്ദർശനത്തിനായി വയനാട്ടില്‍ എത്തിയ രാഹുൽ ഗാന്ധി എംപി മുഴുവൻ ഔദ്യോഗിക പരിപാടികളും റദ്ദാക്കി. കോൺഗ്രസ് ആശയങ്ങൾ ആഴത്തിൽ മനസിൽ സൂക്ഷിക്കുകയും അതനുസരിച്ചു പ്രവർത്തിക്കുകയും ചെയ്ത ആളായിരുന്നു പിടി തോമസ് എംഎൽഎ എന്നു രാഹുൽ ഗാന്ധി എംപി അനുസ്മരിച്ചു. കോണ്‍ഗ്രസിന്‍റെ പ്രഗത്ഭനായ നേതാവിനെയാണ് നഷ്ടമായത്. വ്യക്തികളെയും സമൂഹങ്ങളെയും കൂട്ടിയിണക്കി മതേതരത്വം കാത്തുസൂക്ഷിച്ച വ്യക്തി ആയിരുന്നു അദ്ദേഹമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. രണ്ടു ദിവസത്തെ സന്ദർശനത്തിനായി വയനാട് മണ്ഡലത്തിൽ എത്തിയ രാഹുല്‍ ഗാന്ധി എല്ലാ പരിപാടികളും റദ്ദാക്കി. അദ്ദേഹം കൊച്ചിയിലെത്തും. പിടി തോമസ് എംഎല്‍എയുടെ നിര്യാണത്തില്‍ അനുശോചിച്ച് കോണ്‍ഗ്രസിന്‍റെ മൂന്ന് ദിവസത്തെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കി. മൂന്ന് ദിവസം ദുഃഖാചരണം നടത്തുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി അറിയിച്ചു.

Related articles

See all
Popular News

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് 58.82% പോളിങ്; വിധി നാളെയറിയാം

Popular News

സംസ്ഥാനത്തെ എയർപോർട്ടുകൾ വൻകിട ഏവിയേഷൻ ഹബ്ബുകളാക്കും: വികസന പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന...

Popular News

അയൽസംസ്ഥാനങ്ങളിൽ കനത്ത മഴ: കേരളത്തിൽ പച്ചക്കറി വില കുതിച്ചുയരുന്നു; ബീൻസും പയറും നൂറു കടന്...

Popular News

നിയമസഭാ കയ്യാങ്കളി കേസ്: 11 വർഷത്തിന് ശേഷം വിചാരണ ആരംഭിക്കുന്നു; ആദ്യ സാക്ഷിവിസ്താരം നവംബർ...

Save your stories

Sign in