Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'തന്‍റെ നുണകളും കഴിവുകേടും വെളിപ്പെട്ടപ്പോള്‍ മുതലക്കണ്ണീര്‍ പൊഴിക്കുന്ന  ഏകാധിപതി': പരിഹസിച്ച് രാഹുല്‍ ഗാന്ധി

'തന്‍റെ നുണകളും കഴിവുകേടും വെളിപ്പെട്ടപ്പോള്‍ മുതലക്കണ്ണീര്‍ പൊഴിക്കുന്ന  ഏകാധിപതി': പരിഹസിച്ച് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: അഴിമതിക്കാരന്‍, ഏകാധിപതി, മുതലക്കണ്ണീര്‍ തുടങ്ങി പാർലമെന്‍റില്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത വാക്കുകളുടെ പുതിയ പട്ടികയ്ക്കെതിരെ പരിഹാസവുമായി രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിയെയും കേന്ദ്രസര്‍ക്കാരിനെയും വിമർശിക്കാന്‍ ഉപയോഗിക്കുന്ന വാക്കുകള്‍ക്ക് ഉള്‍പ്പെടെയാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. 65 വാക്കുകളാണ് അണ്‍പാർലമെന്‍ററി പട്ടികയില്‍ പുതുതായി കേന്ദ്ര സർക്കാർ ഉള്‍പ്പെടുത്തിയത്. 'അണ്‍പാര്‍ലമെന്‍ററി' എന്ന പദത്തിന് പുതിയ നിര്‍വചനം നല്‍കികൊണ്ടാണ് രാഹുല്‍ ഗാന്ധിയുടെ പരിഹാസം. 'പ്രധാനമന്ത്രി സര്‍ക്കാരിനെ കൈകാര്യം ചെയ്യുന്ന രീതിയെ ശരിയായി വിവരിക്കുന്നതിന് ചര്‍ച്ചകളിലും സംവാദങ്ങളിലും ഉപയോഗിക്കുന്നതും ഇപ്പോള്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളതുമായ വാക്കുകള്‍' എന്നാണ് അണ്‍പാര്‍ലമെന്‍ററി എന്നതിന്‍റെ പുതിയ അർത്ഥം എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരിഹാസം. 'തന്‍റെ നുണകളും കഴിവുകേടും വെളിപ്പെട്ടപ്പോള്‍ മുതലക്കണ്ണീര്‍ പൊഴിക്കുന്ന  കപടവാഗ്ദാനം മാത്രം നല്‍കുന്ന ഏകാധിപതി' എന്നും പാർലമെന്‍റില്‍ സംസാരിക്കാന്‍ പാടില്ലാത്ത വാചകത്തിന് ഉദാഹരണമായി രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. പുതിയ ഇന്ത്യക്ക് പുതിയ നിഖണ്ടു എന്ന തലക്കെട്ടോടെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.   https://twitter.com/RahulGandhi/status/1547487244063125504?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1547487244063125504%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.mathrubhumi.com%2Fnews%2Findia%2Frahul-gandhi-s-definition-of-unparliamentary-and-a-dig-at-pm-amid-row-1.7693022

Related articles

See all
Popular News

"വൈകി കിട്ടുന്ന നീതി, നീതിനിഷേധം"; പി.എ.സി റിപ്പോർട്ടുകളിലെ പഠനം വൈകുന്നതിൽ രൂക്ഷവിമർശനവുമ...

Popular News

'ലക്ഷ്യമിട്ടത് ആദ്യ കാമുകനെ, ഇരയായത് അഭിറാം'; കഴുത്തിൽ ബെൽറ്റ് മുറുക്കി അതിക്രൂരമായി കൊലപ്...

Popular News

കേരള നിയമസഭയിൽ ചരിത്രം കുറിച്ചുകൊണ്ട് ദേശീയ പി.എ.സി സമ്മേളനത്തിന് ഇന്ന് തുടക്കം; ലോക്‌സഭാ...

Popular News

സയ്യിദ് അലി ബാഫഖി തങ്ങളുടെ വിയോഗം: കൊയിലാണ്ടി നഗരസഭയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും...

Save your stories

Sign in