അന്തരിച്ച കണ്ണൂർ മുന്‍ ഡിസിസി പ്രസിഡന്‍റും മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറിയുമായ സതീശന്‍ പാച്ചേനിയുടെ അകാലവിയോഗത്തില്‍ ദുഃഖിതരായ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് രാഹുല്‍ ഗാന്ധി. സതീശന്‍ പാച്ചേനിയുടെ വിയോഗത്തില്‍ അഗാധമായ ദുഃഖവും അദ്ദേഹം രേഖപ്പെടുത്തി.
അന്തരിച്ച സതീശൻ പാച്ചേനിയുടെ ഭാര്യ റീന സതീശനുമായി രാഹുൽ ഗാന്ധി ടെലിഫോണിൽ സംസാരിച്ചു. ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുകയും കുടുംബത്തിന്‍റെ ദുഃഖത്തിൽ അദ്ദേഹം പങ്ക് ചേരുകയും ചെയ്തു. കുടുംബത്തോടൊപ്പം എന്നും ഉണ്ടാവുമെന്ന് രാഹുൽ ഗാന്ധി അറിയിച്ചു. 10 മിനിട്ടോളം നീണ്ട സംഭാഷണത്തിൽ ഒപ്പമുണ്ടായിരുന്ന കെ.സി വേണുഗോപാൽ എംപിയും അനുശോചനം രേഖപ്പെടുത്തി.