Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പാർട്ടിയിലെ ചില പുരുഷ നേതാക്കള്‍ സ്ത്രീ പ്രവർത്തകരോട് മോശമായി പെരുമാറുന്നു : മന്ത്രി ആർ ബിന്ദു

പാർട്ടിയിലെ ചില പുരുഷ നേതാക്കള്‍ സ്ത്രീ പ്രവർത്തകരോട് മോശമായി  പെരുമാറുന്നു : മന്ത്രി ആർ ബിന്ദു
സിപിഎമ്മിനുള്ളില്‍ സ്ത്രീകളോട് മോശമായി പെരുമാറുന്ന നേതാക്കളുണ്ടെന്ന് സംസ്ഥാന സമ്മേളനത്തില്‍  ഉന്നത  വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു തുറന്നടിച്ചു. മോശം പെരുമാറ്റത്തിനെതിരെ പരാതി നൽകിയാലും ശരിയായി പരിഗണിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. വനിതാ പ്രവർത്തകയുടെ പരാതിയിൽ ഷൊർണൂർ മുൻ എംഎൽഎ പികെ ശശിക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ച കാര്യം റിപ്പോർട്ടിൽ പരാമർശിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് വിമർശനം. സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ  പ്രവർത്തനം പൂർണ്ണ തൃപ്തികരമല്ലെന്ന വിമർശനം സംഘടനാ റിപ്പോർട്ടിൽ ഉണ്ടായിരുന്നു. പാർട്ടി സെന്‍ററായി പ്രവർത്തിക്കുന്ന നേതാക്കൾ പോലും ചുമതല വേണ്ടവിധം നിറവേറ്റുന്നില്ലെന്നും അഭിപ്രായം ഉയർന്നു. 75 വയസ് മാനദണ്ഡം ബാധകമായവർക്കു പുറമേ ചില മുതിർന്ന നേതാക്കളെയും കമ്മിറ്റിയിൽനിന്ന് ഒഴിവാക്കും. ആനത്തലവട്ടം ആനന്ദൻ, പി.കരുണാകരൻ, കെ.ജെ.തോമസ്, എം.എം.മണി എന്നിവർ പ്രായപരിധി മാനദണ്ഡത്തിന്‍റെ പേരിൽ ഒഴിവാകും.  

Related articles

See all
Popular News

വനിതാ പ്രാതിനിധ്യം ഉറപ്പാക്കി സംസ്ഥാന ആസൂത്രണ ബോർഡ് പുനഃസംഘടിപ്പിച്ചു; മന്ത്രിമാരായ കെ.എ....

Popular News

പുതുക്കാട് SBI എ.ടി.എം കവർച്ചാശ്രമം: പ്രതി അറസ്റ്റിൽ

Popular News

റോഡപകട മരണങ്ങൾ കുറയ്ക്കാൻ 'റോഡ് സേഫ്റ്റി മിഷൻ'; പ്രഖ്യാപനം നവംബർ 15-ന്, അംബാസഡറായി മമ്മൂട്...

Popular News

പൃഥ്വിരാജും കുഞ്ചാക്കോ ബോബനും വനംവകുപ്പ് അംബാസഡര്‍മാര്‍; ഉത്തരവിറക്കി സര്‍ക്കാർ

Save your stories

Sign in