തിരുവനന്തപുരം : 'പ്രൊഫസർ' എന്ന് പേര് ഒഴിവാക്കി ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവിൻ്റെ സത്യപ്രതിജ്ഞ. അസോസിയേറ്റ് പ്രൊഫസർ മാത്രമായ ബിന്ദു, പ്രൊഫസർ എന്ന പേരിൽ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് വിവാദമായിരുന്നു. ജയ്ഹിന്ദ് ടി.വിയാണ് സതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. ഇക്കാര്യത്തിൽ മന്ത്രി പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ആക്ഷേപവും ഉയർന്നിരുന്നു.
തൃശുർ കേരളവർമ്മ കോളജിന്‍റെ വെബ്സെറ്റിലും മന്ത്രി അസോസിയേറ്റ് പൊഫസർ മാത്രമാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ചട്ടങ്ങളും മാനദണ്ഡങ്ങളും പ്രകാരം പ്രൊഫസർ എന്ന പേരിൽ സത്യപ്രതിജ്ഞ ചെയ്യാനും കഴിയില്ല. ഇത് സംബന്ധിച്ച് പ്രതികരിക്കാനും മന്ത്രി തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തിലാണ് എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ 'പൊഫസർ' എന്ന പേര് മന്ത്രി ഒഴിവാക്കിയത്.