Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

വ്യാപാര സ്ഥാപനം സിഐടിയു പൂട്ടിച്ച സംഭവത്തില്‍ പ്രതിഷേധമുയരുന്നു

വ്യാപാര സ്ഥാപനം സിഐടിയു പൂട്ടിച്ച സംഭവത്തില്‍ പ്രതിഷേധമുയരുന്നു
മാതമംഗലം മോഡൽ തൊഴിലാളി സമരത്തെ തുടർന്ന് പേരാമ്പ്രയിൽ പ്രവാസിയുടെ സ്ഥാപനം അടച്ചുപൂട്ടിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. സ്ഥാപന ഉടമയുടെ കുടുംബത്തെ പോലും സമ്മർദത്തിലാക്കുന്ന രാഷ്ട്രീയ നിലപാടുകളെ തുടർന്നാണ് കട അടച്ചു പൂട്ടിയതെന്ന് കട ഉടമയായ ബിജു വ്യക്തമാക്കി. കോഴിക്കോട് പേരാമ്പ്ര ചേനോളി റോഡിൽ പ്രവർത്തിക്കുന്ന സീകെ മെറ്റീരിയൽസ് എന്ന സ്ഥാപനമാണ് സിഐടിയു തൊഴിലാളികളുടെ പ്രതിഷേധത്തെ തുടർന്ന് അടച്ചു പൂട്ടിയത്. തൊഴിലാളി യൂണിയൻ നടത്തുന്ന സമരവും ഉടമയുടെ കുടുംബത്തെ സമ്മർദ്ദത്തിലാക്കുന്ന രാഷ്ട്രീയ നിലപാടുകളും കാരണമാണ് സ്ഥാപനം അടച്ചുപൂട്ടാൻ കാരണമായതെന്ന് പ്രവാസിയായ ഉടമ സീകെ ബിജു പറഞ്ഞു. കഴിഞ്ഞ 18 ദിവസമായി സികെ മെറ്റീരിയൽസിന് മുന്നിൽ പേരാമ്പ്ര ടൗൺ സംയുക്ത യൂണിയനുകൾ സമരം നടത്തി വരികയായിരുന്നു. കഴിഞ്ഞ ദിവസം പേരാമ്പ്ര എംഎല്‍എ യും സിഐടിയു നേതാവ് ടികെ ലോഹിദാക്ഷനും സികെ ബിജുവും ചർച്ച നടത്തിയെങ്കിലും അനുകൂല നിലപാട് ലഭിക്കാത്തതിനാൽ ചർച്ച പരാജയപ്പെടുകയായിരുന്നു. സ്ഥാപനത്തിനു പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യം ആയതിനാൽ സീ.കെ മെറ്റീരിയൽസിന്‍റെ മറ്റു  സ്ഥാപനങ്ങളും അടുത്ത ദിവസങ്ങളിൽ അടച്ചു പൂട്ടുമെന്ന് ഉടമ അറിയിച്ചു. എന്നാൽ ചേനോളി റോഡിൽ സ്ഥാപനം ആരംഭിച്ചതു മുതൽ സംയുക്ത തൊഴിലാളികളാണ് സാധനം ഇറക്കിയിരുന്നതെന്നും അത് അനുവദിക്കണമെന്ന് മാണ് സമരക്കാരുടെ ആവശ്യം.  

Related articles

See all
Popular News

കേരള ബ്ലാസ്റ്റേഴ്‌സിന് ഇനി 'അറബ് സ്പർശം': ക്ലബ്ബിന്റെ 100% ഓഹരികളും സ്വന്തമാക്കാൻ അൽ ഫുർസാ...

Popular News

കാലവർഷ സീസൺ പൂർത്തിയായി; ഒക്ടോബർ 1 മുതൽ തുലാവർഷ കണക്ക്, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Popular News

'ബിജെപിയുടെ ഭയപ്പെടുത്തല്‍ രാഷ്ട്രീയം കേരളത്തില്‍ വിലപ്പോവില്ല': ഡിസിസി ഓഫീസ് ആക്രമണത്തില്...

Popular News

'കേരളം പിന്നിട്ട വികസന വഴികൾ' മൂന്നാം പതിപ്പ് പ്രകാശനം ചെയ്തു

Save your stories

Sign in