Logo
CHANGE MODE
Thu, Jun 04, 2026 • 02:47 AM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

എനിക്ക് കറുപ്പ് നിറമാണ്, മുഖ്യമന്ത്രി കടന്നുപോയാല്‍ അറസ്റ്റ് ചെയ്യും; ശരീരം മുഴുവൻ വെള്ള പെയിന്‍റടിച്ച് പ്രതിഷേധം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
December 18, 2023
1 min read Updated: June 02, 2026
Share:

എനിക്ക് കറുപ്പ് നിറമാണ്, മുഖ്യമന്ത്രി കടന്നുപോയാല്‍ അറസ്റ്റ് ചെയ്യും; ശരീരം മുഴുവൻ വെള്ള പെയിന്‍റടിച്ച് പ്രതിഷേധം
കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വ്യത്യസ്തമായ പ്രതിഷേധവുമായി ഒരു യുവാവ് രംഗത്ത്. കൊല്ലം തലവൂരിലാണ് സംഭവം. ബിജെപി പ്രാദേശിക നേതാവായ സി.രഞ്ജിത്താണ് വ്യത്യസ്തമായ പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. ശരീരം മുഴുവൻ വെള്ള പെയിന്‍റടിച്ചാണ് ഇയാള്‍ പ്രതിഷേധിക്കുന്നത്. കൊല്ലം ജില്ലയിലാണ് ഇപ്പോള്‍ നവകേരള സദസ് എത്തിയിരിക്കുന്നത്. പത്തനാപുരത്ത് നവകേരള സദസ് നടക്കാനിരിക്കെയാണ് വേറിട്ട പ്രതിഷധവുമായി രഞ്ജിത് രംഗത്തെത്തിയത്. തനിക്ക് കറുപ്പു നിറമായതിനാൽ മുഖ്യമന്ത്രി കടന്നുപോകുമ്പോൾ പോലീസ് അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ട് അതിനാലാണ് ശരീരം മുഴുവൻ വെള്ള പെയിന്‍റ് അടിച്ചതെന്നാണ് രഞ്ജിത് പറയുന്നത്. നേരത്തെ അടിക്കടിയുണ്ടാകുന്ന വൈദ്യുതി മുടക്കത്തിനും വൈദ്യുതി ചാർജ് വർധനയ്ക്കും എതിരായ പ്രതിഷേധത്തിന്‍റെ ഭാഗമായി വൈദ്യുതി വകുപ്പ് ജീവനക്കാരെക്കൊണ്ട് ചില്ലറ എണ്ണിപ്പിച്ച് പ്രതിഷേധം നടത്തിയ വ്യക്തിയാണ് രഞ്ജിത്. തലവൂർ മേഖലയിൽ ദിവസവും പല തവണ വൈദ്യുതി മുടങ്ങുമെന്നും പട്ടാഴിയിലെ സെക്‌ഷൻ ഓഫിസിൽ അറിയിച്ചാൽ ഒഴിവു കഴിവ് പറയുകയായിരുന്നു ഉദ്യോഗസ്ഥരുടെ പതിവെന്നും ആരോപിച്ചാണ് രഞ്ജിത് ‘ചില്ലറ പ്രതിഷേധ’വുമായി എത്തിയത്. രണ്ടാലുംമൂട് വാർഡിലെ 9 പേരുടെ ബില്ലുകൾ ശേഖരിച്ച് മൊത്തം ബിൽതുകയായ പതിനായിരത്തോളം രൂപയുടെ ചില്ലറയുമായി വൈദ്യുതി ഓഫിസിലെത്തി ബിൽ അടയ്ക്കുകയായിരുന്നു. ഇത്രയും തുക എണ്ണിത്തിട്ടപ്പെടുത്താൻ ജീവനക്കാർ ഏറെ സമയമെടുത്തു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10