Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പോലീസുകാരും ഒരു സംഘവും ചേർന്ന് 16 കാരനെ വീട്ടില്‍ കയറി മർദ്ദിച്ചതായി പരാതി

പോലീസുകാരും ഒരു സംഘവും ചേർന്ന്  16 കാരനെ വീട്ടില്‍ കയറി മർദ്ദിച്ചതായി പരാതി
കൊല്ലം :  പോലീസിന്‍റെ നേതൃത്വത്തിൽ ഒരു സംഘം യുവാക്കൾ അർധരാത്രി വീട്ടിൽ കയറി പതിനാറുകാരനെ മർദിച്ചതായി പരാതി. ചവറ സ്വദേശി അദൻ ഷായാണ് പരാതി നൽകിയത്.ഫെബ്രുവരി 27 നു പുലർച്ചെ രണ്ടേമുക്കാലോടെയാണ് സംഭവം. തെക്കുംഭാഗം സ്റ്റേഷനിലെ 3 പോലീസുകാരും സമീപവാസികളായ ഒരു സംഘം യുവാക്കളും എത്തി ജനൽച്ചില്ലുകൾ പൊട്ടിക്കുകയും കതക് ചവിട്ടുത്തുറന്ന് അകത്ത് പ്രവേശിക്കുകയായിരുന്നു എന്ന് അദൻ ഷാ പറയുന്നു. കിടക്ക വിരി ഉപയോഗിച്ച് പോലീസ് കൈകൾ പുറകോട്ട് കെട്ടി യുവാക്കൾക്ക് മുന്നിലേക്ക് എറിഞ്ഞു കൊടുക്കുകയും യുവാക്കൾ ചേർന്ന് മർദിക്കുകയുമായിരുന്നു. പുറത്തും നെഞ്ചിലും മർദനമേറ്റ പാടുണ്ട്. സംഭവ ദിവസം തമിഴ്‌നാട്ടുകാരാനായ സുഹൃത്ത് മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.സമീപത്തെ വീടിന്‍റെ ജനൽച്ചില്ല് അടിച്ചു തകർത്തു എന്ന പേരിലാണ് പോലീസെത്തി കസ്റ്റഡിയിലെടുത്തത്. രാത്രി സമീപത്തെ വീടിന്റെ ചില്ല് തകർത്തതായി വിവരം ലഭിച്ചതിനെത്തുടർന്നാണ് അന്വേഷിച്ചെത്തിയതെന്നും അദൻഷാ ഉൾപ്പെടെ 4 പേരെ കസ്റ്റഡിയിലെടുത്തതെന്നും പോലിസ് പറഞ്ഞു. വൈദ്യപരിശോധനയ്ക്ക് ശേഷം പ്രായപൂർത്തിയാകാത്ത ആളാണെന്ന് തിരിച്ചറിഞ്ഞ് അദൻ ഷായെ വിട്ടയച്ചുവെന്നും  പോലീസ് അറിയിച്ചു.  

Related articles

See all
Popular News

'ആരോപണങ്ങൾ വസ്തുതാവിരുദ്ധം', GNA വഴി വൈദ്യുതി വാങ്ങിയത് മറന്നോ?; പിണറായി സര്‍ക്കാരിന്റെ ജ...

Popular News

'അഴിമതിക്കാരോട് വിട്ടുവീഴ്ചയില്ല, സര്‍ക്കാര്‍ നയം വ്യക്തം'; എക്സൈസ് കമ്മീഷണറെ മാറ്റിയതില്‍...

Popular News

ഐസൊലേഷന്‍ വാര്‍ഡ് നിര്‍മ്മാണത്തില്‍ കോടികളുടെ അഴിമതി ആരോപണം; അന്വേഷണം ആവശ്യപ്പെട്ട് വി.പി....

Popular News

നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടം: സുഹൈലിന് ഉടന്‍ ജാമ്യമില്ല; മറ്റ് മൂന്ന് പ്രതികള്‍ക്ക്...

Save your stories

Sign in