മെല്‍ബണ്‍: ഓസ്ട്രേലിയ സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷയില്‍ വന്‍ വീഴ്ചയെന്ന് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി താമസിച്ചിരുന്ന ഹോട്ടലില്‍ അതിക്രമിച്ചു കയറിയ തീവ്ര വലതുപക്ഷ സ്വാധീനമുള്ള 22-കാരന്‍ കുടിയേറ്റവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിക്കുകയും, പിന്നീട് മെല്‍ബണിലെ മാര്‍വല്‍ സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യന്‍ പ്രവാസി സംഗമത്തില്‍ കടന്നുകൂടി പരിപാടി തടസ്സപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു.
ഓസ്ട്രേലിയന്‍ മാധ്യമമായ 'ദി സിഡ്‌നി മോര്‍ണിംഗ് ഹെറാള്‍ഡ്' ആണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. ഓണ്‍ലൈനില്‍ 'ഓസ്പില്‍' (Auspill) എന്ന പേരില്‍ അറിയപ്പെടുന്ന യുവാവാണ് അതിക്രമം കാട്ടിയത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക യാത്രാവിവരങ്ങള്‍ ഓസ്ട്രേലിയയിലെ തീവ്ര വലതുപക്ഷ ഗ്രൂപ്പുകള്‍ക്ക് മുന്‍കൂട്ടി ലഭിച്ചിരുന്നു എന്നാണ് സൂചന.
പ്രധാനമന്ത്രി താമസിച്ച ഹോട്ടലിലെ ബാല്‍ക്കണിയില്‍ നിലയുറപ്പിച്ച യുവാവ്, 'ഇത് ഓസ്ട്രേലിയയാണ്. ഇനി ഇവിടെ ഇന്ത്യക്കാര്‍ വേണ്ട. ഞങ്ങള്‍ക്ക് കൂടുതല്‍ കുടിയേറ്റം ആവശ്യമില്ല. ഈ രാജ്യം ഓസ്ട്രേലിയക്കാര്‍ക്കുള്ളതാണ്,' എന്ന് ഉച്ചത്തില്‍ വിളിച്ചുപറയുകയായിരുന്നു.
ഇതിനുശേഷമാണ് ഇയാള്‍ മെല്‍ബണിലെ ഇന്ത്യന്‍ പ്രവാസി സംഗമം നടന്ന സ്റ്റേഡിയത്തിലും എത്തിയത്. അതീവ സുരക്ഷയുള്ള വിവിഐപി മേഖലകളില്‍ ഇയാള്‍ എങ്ങനെ കടന്നുകൂടി എന്നതിനെക്കുറിച്ച് ഓസ്ട്രേലിയന്‍ സുരക്ഷാ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
'ഇത് ഓസ്ട്രേലിയയാണ്; ഇനി ഇവിടെ ഇന്ത്യക്കാര്‍ വേണ്ട'; മോദി താമസിച്ച മെല്‍ബണിലെ ഹോട്ടലില്‍ തീവ്ര വലതുപക്ഷ യുവാവിന്റെ പ്രതിഷേധം