Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

സ്വർണ്ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു; ഇഡി സുപ്രീം കോടതിയില്‍

സ്വർണ്ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു; ഇഡി സുപ്രീം കോടതിയില്‍
  ന്യൂഡൽഹി: സ്വർണ്ണക്കടത്ത് കേസിൽ എം ശിവശങ്കർ കുടുങ്ങിയപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ്. കേസിൽ താൻ ഒറ്റയ്ക്ക് ബലിയാടാകുമെന്ന സ്ഥിതി വന്നപ്പോഴാണ് എല്ലാം തുറന്നു പറയാൻ സ്വപ്നാ സുരേഷ് തയാറായതെന്നും അതിൽ രാഷ്‌ട്രീയ ലക്ഷ്യങ്ങളില്ലെന്നും ഇഡി ഡെപ്യൂട്ടി ഡയറക്റ്റർ ഡി.ആർ മിശ്ര. കേസിന്‍റെ വിചരണ കേരളത്തിൽ നടന്നാൽ അട്ടിമറിക്കപ്പെടുമെന്നും വിചാരണ സുതാര്യവും കുറ്റമറ്റതുമാകണമെങ്കിൽ ബംഗളുരിവിലേക്ക് തന്നെ മാറ്റണമെന്നും ഇഡി സുപ്രീം കോടതിയിൽ അപേക്ഷ സമർപ്പിച്ചു. സ്വർണ്ണക്കടത്ത് കേസിലെ വിചാരണ കേരളത്തിൽ നിന്ന് മാറ്റാൻ സ്വപ്നയുടെ രഹസ്യ മൊഴി മാത്രം മതി. വിചാരണ മാറ്റുന്നത് സംസ്ഥാനത്തെ ജൂഡീഷ്യറിക്ക് കളങ്കമല്ല. ആവശ്യം നീതിപൂർവമായ വിചാരണ ഉറപ്പാക്കാനാണ്. വിചാരണ മാറ്റണമെന്ന ആവശ്യത്തിന് പിന്നിൽ ബാഹ്യ സ്വാധീനമില്ല. കേസിലെ നടപടി ക്രമങ്ങൾ അട്ടിമറിക്കുന്നതിന് സംസ്ഥാനത്തിന്‍റെ അധികാരം ദുരുപയോഗം ചെയ്തു എന്നത് വ്യക്തമാണെന്നും മിശ്ര തന്‍റെ ഹർജിയിൽ വ്യക്തമാക്കി. സർക്കാരിലെ ഉന്നതർ ഉൾപ്പെട്ട കേസാണെന്ന വസ്തുത കണക്കിലെടുക്കണം. ഇഡി അന്വേഷണത്തെ സഹായിക്കുന്നതിന് പകരം പലതും മറച്ചുപിടിക്കാനാണ് സംസ്ഥാനം ശ്രമിച്ചത്. സ്വപ്നയുടെ വെളിപ്പെടുത്തൽ കലാപ അന്തരീക്ഷം സൃഷ്ടിച്ചെന്ന് സംസ്ഥാനം തന്നെ സമ്മതിക്കുന്നുണ്ടെന്നും ഇഡി സുപ്രീം കോടതിയില്‍ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. കഴിഞ്ഞ ദിവസം കേസിൽ ശിവശങ്കർ സമർപ്പിച്ച സത്യവാങ്മൂലത്തിനും ഇഡി മറുപടി സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. വിചാരണ മാറ്റണമെന്ന ഹർജി സുപ്രീം കോടതി അടുത്ത മാസം മൂന്നിന് പരിഗണിക്കും. സ്വപ്നാ സുരേഷനെ കൂടാതെ കേസിലെ മറ്റ് പ്രതികളായ സരിത്, സന്ദീപ് നായർ എന്നിവരെയും സമ്മർദത്തിലാക്കാൻ ബാഹ്യ ഇടപെടലുകളുണ്ടായി. അന്വേഷണം മുഖ്യമന്ത്രിയിലേക്ക് നീണ്ടപ്പോഴാണ് അട്ടിമറി നീക്കങ്ങളുണ്ടായത്. ഇതിന് കേന്ദ്ര സർക്കാരിന്‍റെ പിൻബലവും കിട്ടി

Related articles

See all
Popular News

റേറ്റിങ്: 0/10, ഡ്രിങ്ക് & ഡ്രൈവ് അനാവശ്യ ത്രില്ലർ'; അശ്വന്ത് കോക്കിനെ സ്വന്തം ശൈലിയിൽ ട്ര...

Popular News

തൃശൂർ തദ്ദേശ ഉപതിരഞ്ഞെടുപ്പ്: 5-ൽ 3 ഇടത്തും യു.ഡി.എഫ് മുന്നേറ്റം; ചേലക്കരയിൽ അട്ടിമറി ജയം

Popular News

ഉപതിരഞ്ഞെടുപ്പ്: കോഴിക്കോട് കുറ്റിച്ചിറയിൽ യു.ഡി.എഫ് സീറ്റ് നിലനിർത്തി; ഫർസീന അറക്കലിന് തി...

Popular News

'ഗ്യാനേഷ് കുമാര്‍ മോദിയുടെയും അമിത് ഷായുടെയും ചട്ടുകം; വിശുദ്ധനായ വളര്‍ത്തുനായ'- രാജ്മോഹന്...

Save your stories

Sign in