Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സിപിഎം കണ്ണൂര്‍ വിപുലീകൃത ജില്ലാ കമ്മിറ്റിയില്‍ പ്രതിനിധികളുടെ വിമര്‍ശനം; ക്ഷുഭിതനായി പിണറായി വിജയൻ

വിമര്‍ശനങ്ങളെത്തുടര്‍ന്ന് കടുത്ത അമര്‍ഷവും ക്ഷുഭിതതയും പ്രകടിപ്പിച്ചാണ് പിണറായി വിജയന്‍ മറുപടി പ്രസംഗം നടത്തിയത്. താന്‍ സംസാരിച്ച രണ്ടു മണിക്കൂറില്‍ ഒരു മണിക്കൂ

സിപിഎം കണ്ണൂര്‍ വിപുലീകൃത ജില്ലാ കമ്മിറ്റിയില്‍ പ്രതിനിധികളുടെ വിമര്‍ശനം; ക്ഷുഭിതനായി പിണറായി വിജയൻ

സിപിഎം കണ്ണൂര്‍ വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. മകള്‍ വീണയുമായി ബന്ധപ്പെട്ട എക്‌സാലോജിക്‌സ് വിവാദവും, തുടര്‍ന്നുണ്ടായ ഇഡി, വിജിലന്‍സ് അന്വേഷണങ്ങളും പാര്‍ട്ടിക്ക് വലിയ തോതില്‍ രാഷ്ട്രീയ പ്രതിരോധവും ക്ഷീണവും ഉണ്ടാക്കിയെന്ന് പാനൂരില്‍ നിന്നുള്ള പ്രതിനിധി യോഗത്തില്‍ തുറന്നടിച്ചു. പിണറായിക്കും മകള്‍ക്കുമെതിരായ കേസ് പാര്‍ട്ടി ചര്‍ച്ച ചെയ്യണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.

നേരത്തെ വി.എസ്. അച്യുതാനന്ദന്റെയും കോടിയേരി ബാലകൃഷ്ണന്റെയും മക്കള്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നുവന്ന ഘട്ടത്തില്‍ പാര്‍ട്ടി അവരെ സംരക്ഷിക്കാനോ പരസ്യമായി പ്രതിരോധിക്കാനോ തയ്യാറായിരുന്നില്ലെന്ന കാര്യം പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ നിലവില്‍ പിണറായി വിജയന്റെ മകളെ പാര്‍ട്ടി പരസ്യമായി ന്യായീകരിക്കുന്നതിലെ അനൗചിത്യവും ഇരട്ടത്താപ്പും യോഗത്തില്‍ ചോദ്യം ചെയ്യപ്പെട്ടു. ഈ ചോദ്യം ചെയ്യല്‍ നേതൃത്വത്തെയും യോഗ അന്തരീക്ഷത്തെയും ചൂടുപിടിപ്പിച്ചു.

വിമര്‍ശനങ്ങളെത്തുടര്‍ന്ന് കടുത്ത അമര്‍ഷവും ക്ഷുഭിതതയും പ്രകടിപ്പിച്ചാണ് പിണറായി വിജയന്‍ മറുപടി പ്രസംഗം നടത്തിയത്. താന്‍ സംസാരിച്ച രണ്ടു മണിക്കൂറില്‍ ഒരു മണിക്കൂറിലധികം സമയം മകള്‍ക്കെതിരെയുള്ള ആരോപണങ്ങളെ പ്രതിരോധിക്കാനും ന്യായീകരിക്കാനുമാണ് അദ്ദേഹം മാറ്റിവെച്ചത്. ലാവ്‌ലിന്‍ കേസ് മുതല്‍ നിലവിലെ വിജിലന്‍സ് അന്വേഷണം വരെയുള്ള കാര്യങ്ങള്‍ വിശദീകരിച്ച പിണറായി, തനിക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ ആസൂത്രിതമാണെന്നും പാനൂരില്‍ ഇപ്പൊഴും വിഭാഗീയത നിലനില്‍ക്കുന്നതിന്റെ വ്യക്തമായ തെളിവാണിതെന്നും ആരോപിച്ചു.

Related articles

See all
Popular News

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാളിച്ച സമ്മതിച്ച് സിപിഎം; തളിപ്പറമ്പിലും പയ്യന്നൂരിലും വീഴ്ച...

Popular News

സി.പി.എം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് ഇന്ന് തുടക്കം; തുടർച്ചയായ തോൽവികളും മാസപ്പട...

Popular News

ജി.സി.ടി.ഒ ‘ഷെയർ ആൻഡ് ലേൺ പ്രോഗ്രാം, ടീച്ചേഴ്സ് കണക്ട് 2026’ കണ്ണൂരിൽ സമാപിച്ചു; നാല് വർഷ...

Popular News

"കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍‍ക്ക് നേരെ സിപിഎം-ബിജെപി സംഘടിത ആക്രമണം; പിന്നില്‍ നേതൃത്വത്തിന്...

Save your stories

Sign in