Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

വീണ്ടും അനധികൃത നിയമനം : ബെവ്കോ വെയർഹൗസില്‍ 20 സിപിഎം പ്രവർത്തകർക്ക് സ്ഥിര നിയമനം

വീണ്ടും അനധികൃത നിയമനം : ബെവ്കോ വെയർഹൗസില്‍ 20 സിപിഎം പ്രവർത്തകർക്ക് സ്ഥിര നിയമനം
കാസര്‍കോട്: ബെവ്കോ വെയർഹൗസില്‍ 20 സിപിഎം പ്രവർത്തകരെ അനധികൃത സ്ഥിരനിയമനം. പനയാല്‍ സിപിഎം ലോക്കല്‍ കമ്മിറ്റിയിലെ സജീവ  പ്രവർത്തകരെയാണ് സ്ഥിരപ്പെടുത്തിയിരിക്കുന്നത്.  2014 ലാണ് ബെവ്കോ കാസര്‍കോട് വെയര്‍ഹൗസ് തുടങ്ങിയത്. 2016 ഒക്ടോബറില്‍ കാസര്‍കോട് ബങ്ങാടുള്ള ധനലക്ഷ്മി കുടുംബശ്രീ ലേബല്‍ ഒട്ടിക്കാന്‍ പുതിയ കരാര്‍ ഏറ്റെടുത്തു. ലേബല്‍ ഒട്ടിച്ച് തുടങ്ങി ഒന്നര വര്‍ഷം കഴിഞ്ഞപ്പോഴേക്ക് 2018 ജൂണ്‍ മാസം 20 പേരെയും സ്ഥിരപ്പെടുത്തി. ഡിവൈഎഫ്ഐ ബ്ലോക്ക് വൈസ് പ്രസിഡണ്ടിനും സ്ഥിര നിയമനം കിട്ടി. ലേബല്‍ ഒട്ടിച്ച് തുടങ്ങി വെറും ഒന്നരവര്‍ഷം കൊണ്ട് ലേബലിംഗ് സ്റ്റാഫായി ബെവ്കോയില്‍ സ്ഥിര നിയമനം നേടിയ കാസര്‍കോട് വെയര്‍ ഹൗസില്‍ ജോലി ചെയ്യുന്ന 20 പേരില്‍ 15 പേരും സിപിഎം അംഗങ്ങളോ സജീവ പ്രവര്‍ത്തകരോ ആണ്. സിപിഎം ഉദുമ ഏരിയാ കമ്മിറ്റിക്ക് കീഴില്‍ വരുന്ന പനയാല്‍ ലോക്കല്‍ കമ്മിറ്റിയിലുള്‍പ്പെടുന്ന ബട്ടത്തൂര്‍, ബങ്ങാട്, പനയാല്‍, പെരുന്തട്ട, ഈലടുക്കം ബ്രാഞ്ചുകളില്‍ നിന്നുള്ളവരാണ് 20 പേരില്‍ മിക്കവരും. സ്ഥിര നിയമനം നേടിയവരില്‍ പലരും ഇപ്പോഴും വിവിധ രാഷ്ട്രീയ സംഘടനകളില്‍ സജീവമാണ്. വിരമിച്ച ഒരാളൊഴികെ 19 പേരും ബെവ്കോയിലെ സിഐടിയുവിന്‍റെ സജീവ പ്രവര്‍ത്തകരാണ്. സ്ഥിര നിയമനം കിട്ടിയ ഷീബ പനയാല്‍ ഈയിടെ ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിലും പങ്കെടുത്തിരുന്നു.  

Related articles

See all
Popular News

കേരള ബ്ലാസ്റ്റേഴ്‌സിന് ഇനി 'അറബ് സ്പർശം': ക്ലബ്ബിന്റെ 100% ഓഹരികളും സ്വന്തമാക്കാൻ അൽ ഫുർസാ...

Popular News

കാലവർഷ സീസൺ പൂർത്തിയായി; ഒക്ടോബർ 1 മുതൽ തുലാവർഷ കണക്ക്, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Popular News

'ബിജെപിയുടെ ഭയപ്പെടുത്തല്‍ രാഷ്ട്രീയം കേരളത്തില്‍ വിലപ്പോവില്ല': ഡിസിസി ഓഫീസ് ആക്രമണത്തില്...

Popular News

'കേരളം പിന്നിട്ട വികസന വഴികൾ' മൂന്നാം പതിപ്പ് പ്രകാശനം ചെയ്തു

Save your stories

Sign in