Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഒമിക്രോൺ : മറ്റ് രാജ്യങ്ങളില്‍ നിന്ന് വരുന്നവർക്ക് 14 ദിവസം ക്വാറന്‍റൈന്‍; 8 ാം ദിവസം ടെസ്റ്റ്

ഒമിക്രോൺ : മറ്റ് രാജ്യങ്ങളില്‍ നിന്ന് വരുന്നവർക്ക് 14 ദിവസം ക്വാറന്‍റൈന്‍; 8 ാം ദിവസം ടെസ്റ്റ്
തിരുവനന്തപുരം : കൊവിഡിന്‍റെ പുതിയ വകഭേദം ഒമിക്രോണിനെതിരെ കേരളം വേണ്ടത്ര മുന്‍കരുതലുകള്‍ സ്വീകരിച്ചെന്ന ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കേന്ദ്രത്തിന്‍റെ മാർഗനിർദേശം അനുസരിച്ചാണ് മുൻകരുതൽ നടപടികളെന്നും മന്ത്രി പറ‍ഞ്ഞു. നിലവില്‍ പല രാജ്യങ്ങളിലും പുതിയ വകഭേദത്തിന്‍റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. മറ്റ് രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്ക് ആർടിപിസിആർ പരിശോധന നടത്തും. നെഗറ്റീവ് ആണെങ്കിലും 14 ദിവസം ഹോം ക്വാറന്‍റൈന്‍ വേണം. എട്ടാം ദിവസം പരിശോധന നടത്തുകയും വേണമെന്ന് മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ വൈറസ് വകഭേദം കണ്ടെത്തിയിട്ടില്ല. എങ്കിലും സ്വയം നിരീക്ഷണം ആവശ്യമാണ്. വിമാനത്താവളങ്ങളിൽ പരിശോധന കർശനമാക്കിയിട്ടുണ്ടെന്നും പ്രതിരോധ പ്രവർത്തനം ഊർജിതമാക്കിയിട്ടുണ്ടെന്നും വീണ ജോര്‍ജ് വ്യക്തമാക്കി. നാളെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കൊവിഡ് അവലോകന യോഗം ചേരും. നിലവിലെ സാഹചര്യം വിലയിരുത്തും. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത വേണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.  

Related articles

See all
Popular News

പിണറായി സര്‍ക്കാരിനെതിരെ സി.ഐ.ടി.യു; തോല്‍വിക്ക് കാരണം തൊഴിലാളികളോടുള്ള അവഗണന

Popular News

വിധിയോട് പോരാടി പുതു ജീവിതത്തിലേക്ക്: കൈ പിടിച്ച് സന്ദീപ്; ഗുരുവായൂര്‍ അമ്പലനടയില്‍ വിവാഹി...

Popular News

സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ തുടരും; ഇന്ന് 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Popular News

വോട്ടുകൊള്ളയ്ക്കെതിരായ പോരാട്ടം: കോഴിക്കോട് ഇന്ന് കോണ്‍ഗ്രസിന്റെ 'ദേശ് ബച്ചാവോ റാലി'

Save your stories

Sign in