Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

'പുന്നപ്രയില്‍ എത്തിയപ്പോള്‍ ഒരു കോള്‍... പി.ടി എന്ന് സ്ക്രീനില്‍!' പി.സി വിഷ്ണുനാഥിന്‍റെ കുറിപ്പ്

'പുന്നപ്രയില്‍ എത്തിയപ്പോള്‍ ഒരു കോള്‍... പി.ടി എന്ന് സ്ക്രീനില്‍!'  പി.സി വിഷ്ണുനാഥിന്‍റെ കുറിപ്പ്
  കൊച്ചി: പി.ടി എന്ന സ്നേഹസമ്പന്നനായ നേതാവിനെ അറിയുന്നവർക്ക് ഒരിക്കലും മായ്ക്കാനാവുന്നതല്ല അദ്ദേഹത്തിന്‍റെ ഓര്‍മ്മകള്‍. ഇന്നും പി.ടിയുടെ മൊബൈല്‍ നമ്പർ പലരും ഫോണില്‍ സൂക്ഷിക്കുന്നു. ഇപ്പോള്‍ പി.ടിയുടെ കോള്‍ തന്‍റെ ഫോണിലേക്ക് വന്ന അനുഭവം പറയുകയാണ് പി.സി വിഷ്ണുനാഥ് എംഎല്‍എ. പി.സി വിഷ്ണുനാഥിന്‍റെ കുറിപ്പ്:
എറണാകുളത്തേക്കുള്ള യാത്രയിലാണ് ; തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്കായി. പുന്നപ്രയിൽ എത്തിയപ്പോൾ ഫോണിലേക്ക് ഒരു കാൾ വരുന്നു. 'പി.ടി' എന്ന് സ്ക്രീനിൽ തെളിഞ്ഞു ! പെട്ടെന്ന് ഫോൺ എടുത്തു. കാരണം ഈ പേരിൽ ഫോൺ വരുന്നതെല്ലാം ആദ്യകാലത്ത് ആരാധനയും പിന്നീട് അടുത്ത് പ്രവർത്തിക്കാൻ പറ്റിയതു മുതൽ സന്തോഷവും പകരുന്ന കാര്യമാണ്! എടാ അങ്ങനെ ചെയ്യണം , ഇങ്ങനെ ചെയ്യരുത് എന്നെല്ലാം പറഞ്ഞ് നിർദ്ദേശങ്ങൾ നൽകുന്ന പി.ടിയെന്ന സ്നേഹാനുഭവം അത്ര ആഴത്തിലാണ്. ഫോൺ എടുത്തപ്പോൾ അപ്പുറത്തു നിന്നും "വിഷ്ണു, ഉമ ചേച്ചിയാണ് , ഞാൻ പതിനൊന്ന് മണി കഴിഞ്ഞ് നോമിനേഷൻ കൊടുക്കുകയാണ്. പ്രാർത്ഥന ഉണ്ടാവണം " ആ പേരിൽ നിന്ന് ഇനിമേൽ ആരും വിളിക്കാനില്ലെന്ന വേദന ബാക്കി നിൽക്കുന്നവർക്ക്, പി.ടിയുടെ സുപരിചിത നമ്പർ സ്വന്തം നമ്പറായി ഉപയോഗിക്കാനുള്ള ഉമ ചേച്ചിയുടെ തീരുമാനം നൽകുന്ന ആശ്വാസം ചെറുതല്ല. തൃക്കാക്കര അനാഥമാവില്ല... നന്മ ജയിക്കും .... തൃക്കാക്കര ജയിക്കും .....
  https://www.facebook.com/100044605831756/posts/799200498243471/

Related articles

See all
Popular News

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് 58.82% പോളിങ്; വിധി നാളെയറിയാം

Popular News

സംസ്ഥാനത്തെ എയർപോർട്ടുകൾ വൻകിട ഏവിയേഷൻ ഹബ്ബുകളാക്കും: വികസന പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന...

Popular News

അയൽസംസ്ഥാനങ്ങളിൽ കനത്ത മഴ: കേരളത്തിൽ പച്ചക്കറി വില കുതിച്ചുയരുന്നു; ബീൻസും പയറും നൂറു കടന്...

Popular News

നിയമസഭാ കയ്യാങ്കളി കേസ്: 11 വർഷത്തിന് ശേഷം വിചാരണ ആരംഭിക്കുന്നു; ആദ്യ സാക്ഷിവിസ്താരം നവംബർ...

Save your stories

Sign in