മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും ഗാനം എത്തിയിട്ടുണ്ട്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെയും ഡി ഗ്രൂപ്പിന്റെയും ബാനറില്‍ സോഫിയ പോളും മാനുവല്‍ ക്രൂസ് ഡാര്‍വിനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം നവംബര്‍ 27ന് ആഗോളതലത്തില്‍ തിയേറ്ററുകളിലെത്തും. 'ജോണ്‍ ലൂതര്‍' എന്ന ചിത്രത്തിന് ശേഷം അഭിജിത് ജോസഫ് ഒരുക്കുന്ന ഈ ചിത്രം ഒരു സൂപ്പര്‍ഹീറോ സ്വഭാവമുള്ള ഫാന്റസി ചിത്രമാണെന്ന സൂചനയാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കുന്നത്.
സന്ദീപ് പ്രദീപിനൊപ്പം മുകേഷ്, മിയ ജോര്‍ജ്, അല്‍ത്താഫ് സലിം, അല്‍ഫോന്‍സ് പുത്രന്‍, അനുരാജ് ഒ.ബി. തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. 'മിന്നല്‍ മുരളി'ക്ക് ശേഷം ഹോളിവുഡ് ആക്ഷന്‍ ഡയറക്ടര്‍ വ്‌ലാഡ് റിംബര്‍ഗ് വീണ്ടും മലയാളത്തിലെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ദീപക് ഡി മേനോന്‍ ഛായാഗ്രഹണവും ചമന്‍ ചാക്കോ എഡിറ്റിംഗും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ പാന്‍ ഇന്ത്യന്‍ റിലീസിനായുള്ള കാത്തിരിപ്പിലാണ് സിനിമ പ്രേമികള്‍.
ഛായാഗ്രഹണം - ദീപക് ഡി മേനോന്‍, എഡിറ്റര്‍- ചമന്‍ ചാക്കോ, സംഗീതം- സിബി മാത്യു അലക്‌സ്, സൗണ്ട് ഡിസൈന്‍- വിഷ്ണു ഗോവിന്ദ് (സൗണ്ട് ഫാക്ടര്‍), ആക്ഷന്‍- വ്‌ലാഡ് റിംബര്‍ഗ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- അരിഷ് അസ്ലം, പ്രൊഡക്ഷന്‍ ഡിസൈന്‍ - ജോസഫ് നെല്ലിക്കല്‍, വസ്ത്രാലങ്കാരം- ധന്യ ബാലകൃഷ്ണന്‍, കലാസംവിധാനം- റോസ്മി അനുമോദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജാവേദ് ചെമ്പ്, പ്രൊഡക്ഷന്‍ മാനേജര്‍- പക്കു കരീത്തറ, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - ആന്റണി കുട്ടമ്പുഴ, കോണ്‍ടെന്റ് ഹെഡ്- ലിന്‍സി വര്‍ഗീസ്, മേക്കപ്പ്- ഷാജി പുല്‍പള്ളി, വിഎഫ്എക്‌സ്- എഗ്ഗ് വൈറ്റ് വിഎഫ്എക്‌സ്, മൈന്‍ഡ്‌സ്റ്റെയിന്‍ സ്റ്റുഡിയോസ്, ഐ വിഎഫ്എക്‌സ്, പ്രൊജക്റ്റ് ഡിസൈന്‍- സെഡിന് പോള്‍, കെവിന്‍ പോള്‍, പ്രൊഡക്ഷന്‍ മാനേജര്‍- റോജി പി കുര്യന്‍, ഡിസ്ട്രിബൂഷന്‍ ഹെഡ്- പ്രദീപ് മേനോന്‍, സ്റ്റില്‍സ്- അര്‍ജുന്‍ കല്ലിങ്കല്‍, ഡിസൈന്‍- യെല്ലോ ടൂത്സ്, അനിമേഷന്‍സ്- യൂനോഇയന്‍സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് - അനൂപ് സുന്ദരന്‍, ഒബ്സ്‌ക്യൂറ എന്റര്‍ടെയ്ന്‍മെന്റ്‌സ്, പിആര്‍ഒ- ശബരി.