കണ്ണൂർ : പാലത്തായി കേസില്‍ വഴിത്തിരിവ്. പീഡനം നടന്നതായി അന്വേഷണ റിപ്പോർട്ടിൽ പരാമർശിക്കുന്നതായി സൂചന. പ്രത്യേക അന്വേഷണ സംഘമാണ് കേസന്വേഷിച്ചത്. ശാസ്ത്രീയ തെളിവിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്. അധ്യാപകൻ കുനിയിൽ പത്മരാജൻ പീഡിപ്പിച്ചതിന് തെളിവുകൾ ലഭിച്ചതായും സൂചനയുണ്ട്. ശുചിമുറിയിലെ ടൈലുകളിൽ നിന്ന് രക്തക്കറ കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു. പീഡനം നടന്നത് ശുചിമുറിയിൽ നിന്നാണെന്ന് പെൺകുട്ടിയുടെ മൊഴി നൽകിയിരുന്നു. റിപ്പോർട്ട് ഉടൻ കോടതിയിൽ സമർപ്പിക്കും.