Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കേരളത്തിന് റെയില്‍വേയുടെ ഇരുട്ടടി; പാലക്കാട് ഡിവിഷന്റെ നിലനില്‍പ്പ് ഭീഷണിയില്‍; മംഗളൂരു മേഖലയെ മൈസൂരു ഡിവിഷനില്‍ ലയിപ്പിച്ചു

കേരളത്തിന് റെയില്‍വേയുടെ ഇരുട്ടടി; പാലക്കാട് ഡിവിഷന്റെ നിലനില്‍പ്പ് ഭീഷണിയില്‍; മംഗളൂരു മേഖലയെ മൈസൂരു ഡിവിഷനില്‍ ലയിപ്പിച്ചു

പാലക്കാട്: കോച്ച് ഫാക്ടറി പദ്ധതി ഉപേക്ഷിച്ചതിന് പിന്നാലെ പാലക്കാട് റെയില്‍വേ ഡിവിഷന്റെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുന്ന മറ്റൊരു തിരിച്ചടി കൂടി. ദക്ഷിണ റെയില്‍വേയിലെ പാലക്കാട് ഡിവിഷന് കീഴിലുണ്ടായിരുന്ന മംഗളൂരു മുതല്‍ കേരള അതിര്‍ത്തിയിലെ ഉള്ളാള്‍ വരെയുള്ള പ്രധാന റെയില്‍വേ പാതകള്‍ സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയുടെ മൈസൂരു ഡിവിഷനിലേക്ക് മാറ്റി റെയില്‍വേ മന്ത്രാലയം ഉത്തരവിറക്കി. ഒക്ടോബര്‍ ഒന്നു മുതല്‍ പുതിയ ഭേദഗതി പ്രാബല്യത്തില്‍ വരുമെന്ന് റെയില്‍വേ ബോര്‍ഡ് വ്യക്തമാക്കുന്നു. 2006-ല്‍ സേലം ഡിവിഷന്‍ രൂപീകരിച്ചപ്പോള്‍ വിസ്തൃതി വെട്ടിച്ചുരുക്കപ്പെട്ട പാലക്കാടിന്, പുതിയ തീരുമാനത്തോടെ തന്ത്രപ്രധാനമായ മംഗളൂരു മേഖല കൂടി നഷ്ടപ്പെടുകയാണ്.

മംഗളൂരുവും ന്യൂ മംഗളൂരു തുറമുഖവും ഇല്ലാതാകുന്നതോടെ വലിയ വരുമാന ചോര്‍ച്ചയ്ക്കാണ് പാലക്കാട് ഡിവിഷന്‍ സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. മംഗളൂരു വഴി നടന്നിരുന്ന കല്‍ക്കരി, വളം, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ ചരക്കുനീക്കത്തിലൂടെ ലഭിച്ചിരുന്ന ഭീമമായ വരുമാനം പൂര്‍ണ്ണമായും നഷ്ടമാകുന്നതോടെ ഡിവിഷന്റെ ചരക്കുവരുമാനം പകുതിയായി കുറയും. ഇതിനുപുറമേ, പ്രധാന ടെര്‍മിനല്‍ സ്റ്റേഷനായ മംഗളൂരു കൈവിട്ടുപോകുന്നത് മലബാറിലേക്കുള്ള പുതിയ ദീര്‍ഘദൂര ട്രെയിനുകള്‍ അനുവദിക്കുന്നതിനും യാത്രാസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും തിരിച്ചടിയാകും. പുതിയ മാറ്റത്തോടെ ദക്ഷിണ റെയില്‍വേയും സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയും തമ്മിലുള്ള ഇന്റര്‍ചേഞ്ച് പോയിന്റ് പടീലില്‍ നിന്ന് ഉള്ളാളിലേക്ക് മാറും.

തീരുമാനത്തോടെ പാലക്കാട് ഡിവിഷന്റെ ആകെ വിസ്തൃതി വെറും 582.7 റൂട്ട് കിലോമീറ്ററായി ചുരുങ്ങും. പോത്തനൂര്‍ ഈസ്റ്റ് മുതല്‍ പാലക്കാട് വഴി ഉള്ളാള്‍ വരെയുള്ള 400 കിലോമീറ്ററും, പൊള്ളാച്ചി, നിലമ്പൂര്‍ പാതകളും മാത്രമായിരിക്കും ഇനി പാലക്കാടിന് കീഴിലുണ്ടാവുക. വരുമാനത്തിലും വിസ്തൃതിയിലും ഉണ്ടാകുന്ന ഈ വന്‍ ഇടിവ് ഭാവിയില്‍ വികസന ഫണ്ടുകള്‍ വെട്ടിക്കുറയ്ക്കുന്നതിനും ഡിവിഷണല്‍ ഓഫീസിലെ ജീവനക്കാരുടെ തസ്തികകള്‍ കുറയുന്നതിനും കാരണമായേക്കുമെന്ന ആശങ്കയിലാണ് റെയില്‍വേ ജീവനക്കാരും യാത്രക്കാരും. മംഗളൂരു മേഖലയില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് പുതിയ ഡിവിഷനിലേക്ക് സ്ഥലംമാറ്റത്തിനുള്ള ഓപ്ഷന്‍ നല്‍കുമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

അതേസമയം, കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ ഈ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. മലബാറിന്റെ യാത്രാ സൗകര്യങ്ങളെയും റെയില്‍വേ വികസനത്തെയും അട്ടിമറിക്കുന്ന ഈ തീരുമാനം അടിയന്തരമായി പിന്‍വലിക്കണമെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി ആവശ്യപ്പെട്ടു. മംഗളൂരുവിനെ പാലക്കാട് ഡിവിഷനില്‍ തന്നെ നിലനിര്‍ത്തണമെന്ന് കാണിച്ച് അദ്ദേഹം കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്ത് അയച്ചു. വിഷയം പാര്‍ലമെന്റിലും കേന്ദ്ര സര്‍ക്കാരിനു മുന്നിലും ഉന്നയിച്ച് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് ജനപ്രതിനിധികളുടെ നീക്കം.

Related articles

See all
Popular News

രാജ്യത്ത് വിലക്കയറ്റം രൂക്ഷം; സെപ്റ്റംബറിലെ നാണയപ്പെരുപ്പം 5.54 ശതമാനമായി ഉയര്‍ന്നു

Popular News

സമരം തെരുവിലോ കോടതിയോ? തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ 'ഇന്ത്യ' സഖ്യം; കേരളത്തില്‍ നിന്ന...

Popular News

കേരളത്തില്‍ തുലാവര്‍ഷം എത്തുന്നു: കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത

Popular News

മാസപ്പടി -ഹവാല കേസ്: അന്വേഷണത്തിന് രണ്ട് പ്രത്യേക സംഘങ്ങളെ നിയോഗിക്കാന്‍ വിജിലന്‍സ് തീരുമാ...

Save your stories

Sign in