Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പാലക്കാട് ഡിവിഷന്‍ വിഭജനം: തിരുവോണ നാളില്‍ എം.പിമാര്‍ ഉപവാസ സമരത്തിലേക്ക്; ശക്തമായ പ്രക്ഷോഭത്തിന് മലബാർ

പാലക്കാട് ഡിവിഷന്‍ വിഭജനം: തിരുവോണ നാളില്‍ എം.പിമാര്‍ ഉപവാസ സമരത്തിലേക്ക്; ശക്തമായ പ്രക്ഷോഭത്തിന്  മലബാർ

കോഴിക്കോട്: പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജിക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങി മലബാറിലെ എം.പിമാര്‍. വിഭജന നീക്കത്തില്‍ പ്രതിഷേധിച്ച് തിരുവോണ നാളില്‍ പാലക്കാട് ഡി.ആര്‍.എം ഓഫീസിന് മുന്നില്‍ രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെ ഉപവാസ സമരം അനുഷ്ഠിക്കുമെന്ന് എം.കെ. രാഘവന്‍ എം.പി, ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി എന്നിവര്‍ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പാലക്കാട് ഡിവിഷന്‍ നാമമാത്രമാകും: ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി


തുറമുഖ മേഖല ഉള്‍പ്പെടുന്ന പാലക്കാട് ഡിവിഷന്‍ വിഭജിക്കുന്നതോടെ നാമമാത്രമായി മാറുമെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി ചൂണ്ടിക്കാട്ടി. കൂടുതല്‍ ഫണ്ട് ലഭ്യമാകാത്ത അവസ്ഥയുണ്ടാകും. റെയില്‍വേയുടെ റീജിയണല്‍ ഉദ്യോഗസ്ഥര്‍ക്ക് പോലും വിഭജനത്തെക്കുറിച്ച് കൃത്യമായ വിവരമില്ല. കേരളത്തോടും മലബാറിനോടും കാണിക്കുന്ന ഈ അവഗണനയ്ക്കെതിരെ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

വിഭജനത്തിന് പിന്നില്‍ റെയില്‍വേ സഹമന്ത്രി; കേന്ദ്രത്തിന്റേത് കൊലച്ചതി: എം.കെ. രാഘവന്‍ എം.പി

വിഭജന നീക്കത്തിലൂടെ ആയിരം കോടിയുടെ നഷ്ടമാണ് ഉണ്ടാകാന്‍ പോകുന്നതെന്ന് എം.കെ. രാഘവന്‍ എം.പി പറഞ്ഞു. റെയില്‍വേ വിഭജനത്തിന് പിന്നില്‍ കേന്ദ്ര റെയില്‍വേ സഹമന്ത്രി വി. സോമണ്ണയാണെന്ന് ആരോപിച്ച അദ്ദേഹം, വിഷയത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ബി.ജെ.പിയും കൃത്യമായ മറുപടി നല്‍കണമെന്നും ഒഴിഞ്ഞ് മാറാന്‍ കഴിയില്ലെന്നും വ്യക്തമാക്കി. കേന്ദ്രത്തിന്റേത് മലബാറിനോടുള്ള കൊലച്ചതിയാണ്.

തിരുവോണ ദിവസത്തെ ഉപവാസ സമരത്തിന് ശേഷം പ്രക്ഷോഭം ഡല്‍ഹിയിലേക്ക് വ്യാപിപ്പിക്കും. കേന്ദ്രം നിലപാടില്‍ നിന്ന് പിന്മാറണം. എയിംസ് പ്രഖ്യാപനം പോലുമില്ലാതെ കേരളത്തിലെ റെയില്‍വേ വികസനം ഇല്ലാതാക്കുന്ന രാഷ്ട്രീയ തീരുമാനമാണിതെന്നും എം.പിമാര്‍ കൂട്ടിച്ചേര്‍ത്തു.

Related articles

See all
Popular News

രാജ്യത്ത് ആദ്യം: വയോജനങ്ങള്‍ക്കായി പ്രത്യേക വകുപ്പും നിയമവും; ബില്‍ ഇന്ന് നിയമസഭയില്‍ അവതര...

Popular News

രാഹുല്‍ ഗാന്ധിയുടെ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം: തിരുവനന്തപുരത്ത് കെ.പി.സി.സിയുടെ 'ജനാധിപത്...

Popular News

മാസപ്പടി കേസ്: വിജിലന്‍സ് എഫ്.ഐ.ആറിനെതിരെ പിണറായിയും കുടുംബവും; അപ്പീല്‍ ഇന്ന് ഹൈക്കോടതിയ...

Popular News

സംസ്ഥാനത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാത്തൂർ; രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ തമിഴ്‌നാട്...

Save your stories

Sign in