മോദി സർക്കാർ മുൻകൂട്ടി പ്രശ്നങ്ങൾ മനസ്സിലാക്കാത്തതു കൊണ്ടാണ് യുക്രെയ്നില്‍ ഇന്ത്യക്കാരനായ വിദ്യാർത്ഥി കൊല്ലപ്പെട്ടത്. സർക്കാർ യുക്രൈയിനിൽ നിന്ന് വിദ്യാർത്ഥികളെ കൊണ്ടുവരാൻ ശ്രമിക്കാഞ്ഞതിന്റെ ദുരന്തമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. കോൺഗ്രസ് സർക്കാരുകൾ ദീർഘ വീക്ഷണത്തോടെ, രാജ്യത്തിന് പ്രയോജനം ഉണ്ടാക്കുന്ന പദ്ധതികൾ ആണ് എന്നും നടപ്പാക്കിയിട്ടുള്ളതെന്നും പത്മജ പറഞ്ഞു.
കോൺഗ്രസ് 60 വർഷം കൊണ്ട് ഉണ്ടാക്കിയ നേട്ടങ്ങൾ ആണ് മോദി സർക്കാർ ഇപ്പോൾ ഉപയോഗിക്കുന്നത്. ഇപ്പോൾ ഇതാ യുക്രയിനിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ രക്ഷിക്കാൻ കോൺഗ്രസ് നേതൃത്വം നൽകിയ മൻമോഹൻ സിങ്ങിന്റെ 2ആം യുപിഎ സർക്കാർ വാങ്ങിയ സി-17 ബ്ലോഗ് മാസ്റ്റർ വിമാനങ്ങൾ ഉപയോഗിക്കുന്നു. അമേരിക്ക കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ ബ്ലോഗ് മാസ്റ്റർ വിമാനങ്ങൾ ഇന്ത്യക്കാണ് ഉള്ളതെന്നും അവർ കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം :
കോൺഗ്രസ് 60 വർഷം കൊണ്ട് ഉണ്ടാക്കിയ നേട്ടങ്ങൾ ആണ് മോദി സർക്കാർ ഇപ്പോൾ ഉപയോഗിക്കുന്നത്... ഇപ്പോൾ ഇതാ യുക്രയിനിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ രക്ഷിക്കാൻ കോൺഗ്രസ് നേതൃത്വം നൽകിയ മൻമോഹൻ സിങ്ങിന്റെ 2ആം UPA സർക്കാർ വാങ്ങിയ C-17 ബ്ലോഗ് മാസ്റ്റർ വിമാനങ്ങൾ ഉപയോഗിക്കുന്നു...
അമേരിക്ക കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ ബ്ലോഗ് മാസ്റ്റർ വിമാനങ്ങൾ ഇന്ത്യക്കാണ് ഉള്ളത്.-,11 എണ്ണം ഇത്തരം വിമാനങ്ങൾ നമ്മുടെ രാജ്യത്തുണ്ട് ...
53 മീറ്റർ നീളം,
500 ൽ പരം ആൾക്കാരെ ഒരുമിച്ച് കൊണ്ടുവരാൻ കഴിയുന്ന 78000 കിലോ ഭാരം വഹിക്കാൻ ഉള്ള ശേഷി, ഏത് പ്രതികൂല സാഹചര്യങ്ങളിലും പറന്നിറങ്ങി രക്ഷാ ദൗത്യം നടത്താൻ ഉള്ള ശേഷി-ഇതൊക്കെ ബ്ലോഗ് മാസ്റ്റർ വിമാനത്തിന്റ പ്രത്യേകത ആണ്
കോൺഗ്രസ് സർക്കാരുകൾ ദീർഘ വീക്ഷണത്തോടെ, രാജ്യത്തിന് പ്രയോജനം ഉണ്ടാക്കുന്ന പദ്ധതികൾ ആണ് എന്നും നടപ്പാക്കിയിട്ടുള്ളത്...
മോദി സർക്കാർ മുൻകൂട്ടി പ്രശ്നങ്ങൾ മനസ്സിലാക്കി യുക്രൈയിനിൽ നിന്ന് വിദ്യാർത്ഥികളെ കൊണ്ടുവരാൻ ശ്രമിക്കാഞ്ഞതിന്റെ ദുരന്തമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്..
യുക്രയിനിൽ ഇന്ത്യക്കാരൻ ആയ ഒരു വിദ്യാർത്ഥി മരണപ്പെട്ടു കഴിഞ്ഞപ്പോഴാണ് മോദി സർക്കാർ പ്രാധാന്യം ഈ വിഷയത്തിന് നൽകുന്നത്..
നമ്മുടെ കുട്ടികളുടെ രക്ഷയ്ക്കായി നമുക്ക് പ്രാർത്ഥിക്കാം
പദ്മജ വേണുഗോപാൽ