Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഓപ്പറേഷൻ തൂഫാൻ: വേങ്ങരയിൽ വൻ ലഹരി വേട്ട; 101.57 ഗ്രാം എംഡിഎംഎയും 3.60 ലക്ഷം രൂപയുമായി മുഖ്യപ്രതി പിടിയിൽ

ഓപ്പറേഷൻ തൂഫാൻ: വേങ്ങരയിൽ വൻ ലഹരി വേട്ട; 101.57 ഗ്രാം എംഡിഎംഎയും 3.60 ലക്ഷം രൂപയുമായി മുഖ്യപ്രതി പിടിയിൽ

മലപ്പുറം: 'ഓപ്പറേഷന്‍ തൂഫാന്റെ' ഭാഗമായി നടത്തിയ പരിശോധനയില്‍ വില്‍പ്പനയ്ക്കായി വീട്ടില്‍ സൂക്ഷിച്ച 101.57 ഗ്രാം എംഡിഎംഎയും ലഹരി വില്‍പ്പനയിലൂടെ ലഭിച്ച 3.60 ലക്ഷം രൂപയുമായി യുവാവ് പിടിയില്‍. വേങ്ങര പുഴച്ചാല്‍ കല്ലങ്കയം ചിറയില്‍ വീട്ടില്‍ ദില്‍രാജ് എന്ന ദിലുവിനെയാണ് (38) മലപ്പുറം സബ് ഡിവിഷന്‍ ഡാന്‍സാഫ് ടീമും വേങ്ങര പൊലീസും ചേര്‍ന്ന് ഇന്ന് പുലര്‍ച്ചെ അറസ്റ്റ് ചെയ്തത്. ചില്ലറ വിപണിയില്‍ ഏകദേശം 5 ലക്ഷം രൂപയോളം വിലവരുന്ന രാസലഹരിയാണ് പ്രതിയുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തത്.

മലപ്പുറം, കോട്ടക്കല്‍, വേങ്ങര, കൂരിയാട്, ഇരിങ്ങല്ലൂര്‍ എന്നീ ടൗണുകള്‍ കേന്ദ്രീകരിച്ച് വന്‍തോതില്‍ എംഡിഎംഎ വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ ദില്‍രാജ്. സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വില്‍പ്പനയുടെ മറവിലായിരുന്നു ഇയാള്‍ ലഹരി ഇടപാടുകള്‍ നടത്തിയിരുന്നത്. മുന്‍പ് ലഹരി വില്‍പ്പന നടത്തിയ കേസില്‍ വിദേശത്ത് പിടിയിലാവുകയും ജയില്‍വാസം അനുഭവിക്കുകയും ചെയ്തയാളാണ് പ്രതിയെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ച ദില്‍രാജിന്റെ അമ്മാവന്‍ മനോജിനെയും കൂട്ടാളികളെയും 357 ഗ്രാം എംഡിഎംഎയുമായി വള്ളുവമ്പ്രം ചീനിക്കലില്‍ വെച്ച് മഞ്ചേരി പൊലീസും ഡാന്‍സാഫ് ടീമും ചേര്‍ന്ന് പിടികൂടിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ ദില്‍രാജും വലയിലായിരിക്കുന്നത്.

മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം മലപ്പുറം ഡിവൈഎസ്പി ബി. അനില്‍, നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി സുനില്‍കുമാര്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ വേങ്ങര എസ്‌ഐമാരായ മന്‍സൂര്‍, രഞ്ജിത്ത്, എഎസ്‌ഐ സംഗീത, സിപിഒ സനല്‍, ഡാന്‍സാഫ് അംഗങ്ങളായ ദിനേഷ് ഇരുപ്പക്കണ്ടന്‍, പി. മുഹമ്മദ് സലീം, കെ.കെ. ജസീര്‍, വി.പി. ബിജു, ആര്‍. രഞ്ജിത്ത് എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടി അന്വേഷണം നടത്തുന്നത്.


Related articles

See all
Popular News

നിലമ്പൂരിൽ പട്ടാപ്പകൽ 9.95 ലക്ഷം രൂപ കവർന്ന കേസ്; 24 മണിക്കൂറിനുള്ളിൽ പ്രതിയെ പൊക്കി പോലീസ...

Popular News

6 മാസത്തിനിടെ കേരളത്തിലേക്ക് കടത്തിയത് 200 കിലോ MDMA; ലഹരി കടത്ത് സംഘത്തലവൻ ബാദുഷയെ വലയിലാ...

Popular News

പിന്നാക്ക മേഖലകളിലെ കുട്ടികള്‍ക്ക് മികച്ച പഠനസൗകര്യങ്ങളുമായി UDF സർക്കാര്‍; അരിമണൽ ഗവ. എൽ....

Popular News

സ്പായുടെ മറവിൽ രാസലഹരി നൽകി പെൺവാണിഭം; സ്പാ നടത്തിപ്പുകാരൻ തിരൂരിൽ അറസ്റ്റിൽ

Save your stories

Sign in