Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

6 മാസത്തിനിടെ കേരളത്തിലേക്ക് കടത്തിയത് 200 കിലോ MDMA; ലഹരി കടത്ത് സംഘത്തലവൻ ബാദുഷയെ വലയിലാക്കി പോലീസ്

6 മാസത്തിനിടെ കേരളത്തിലേക്ക് കടത്തിയത് 200 കിലോ MDMA; ലഹരി കടത്ത് സംഘത്തലവൻ ബാദുഷയെ വലയിലാക്കി പോലീസ്

മലപ്പുറം: കേരളത്തിനകത്തും പുറത്തും വൻതോതിൽ ലഹരിവിൽപന നടത്തുന്ന ശൃംഖലയിലെ മുഖ്യ സൂത്രധാരൻ മലപ്പുറം പന്തല്ലൂർ കടമ്പോട് സ്വദേശി ചാത്തൻചിറ വീട്ടിൽ ഇബ്രാഹിം ബാദുഷ (29) പിടിയിലായി. 13 കിലോഗ്രാം MDMA പിടികൂടിയ കേസിൽ പ്രത്യേക അന്വേഷണ സംഘം കൊളത്തൂരിലെ ഒളിത്താവളത്തിൽ നിന്നും ഇന്ന് പുലർച്ചെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സംഭവത്തിനുശേഷം ബംഗളൂരു, ഹൈദരാബാദ്, ഒഡീഷ, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു ഇയാൾ.

കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ മഞ്ചേരിയിലെ സ്വകാര്യ അപ്പാർട്ട്മെന്റിൽ ഡാൻസാഫും മഞ്ചേരി പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ 100 ഗ്രാം MDMA യുമായി ആറംഗ സംഘത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ലഹരിക്കടത്തിലെ പ്രധാനിയായ ഇബ്രാഹിം ബാദുഷയെക്കുറിച്ച് പോലീസിന് വിവര ലഭിക്കുന്നത്. ഡൽഹി, മുംബൈ, ബാംഗ്ലൂർ കേന്ദ്രീകരിച്ച് ലഹരിമരുന്ന് ശേഖരിക്കുകയും, ആഡംബര വാഹനങ്ങളിൽ നിർമിച്ച രഹസ്യ അറകളിൽ ഒളിപ്പിച്ച് വിവിധ സംസ്ഥാനങ്ങളിലെ എത്തിച്ച്, പിന്നീട് ചെറുവാഹനങ്ങളിൽ കേരളത്തിലേക്ക് കടത്തുകയുമായിരുന്നു ഇയാളുടെ രീതി. ഈ അന്വേഷണത്തിന്റെ തുടർച്ചയായാണ് സംസ്ഥാനത്തെ ഏറ്റവും വലിയ ലഹരി വേട്ടകളിലൊന്നായ 13 കിലോഗ്രാം MDMA പോലീസ് പിടിച്ചെടുത്തത്.

കേസിലെ മറ്റൊരു സൂത്രധാരനായ വയനാട് സ്വദേശി അഖിൽ ജോയിയെ ഒരു മാസം മുൻപ് ബീഹാറിൽ വെച്ച് അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു. അഖിൽ ജോയിയുടെ അടുത്ത കൂട്ടാളിയായ ബാദുഷ വയനാട്, മലപ്പുറം ജില്ലകളിൽ കൊലപാതകം, ലഹരിവിൽപ്പന, മോഷണം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ ആറു മാസത്തിനുള്ളിൽ ഇയാളുടെ നേതൃത്വത്തിൽ 200 കിലോയിലധികം MDMA കേരളത്തിലേക്ക് കടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ കഴിഞ്ഞ ദിവസം ബാംഗ്ലൂർ ഇലക്ട്രോണിക് സിറ്റിയിൽ മദ്യലഹരിയിൽ കാറോടിച്ച് പത്തോളം വാഹനങ്ങൾ ഇടിച്ചു തകർത്ത സംഭവത്തിലും ബംഗളൂരു പോലീസ് ഇയാളെ തിരയുന്നുണ്ടായിരുന്നു.

മലപ്പുറം ഡിവൈഎസ്പി സുഭാഷ് ബാബു, പെരിന്തൽമണ്ണ ഡിവൈഎസ്പി ഗോപകുമാർ, നാർക്കോട്ടിക് സെൽ ഡിവൈഎസ്പി സുനിൽകുമാർ, എസ്.ഐ നിജീഷ് എം., എ.എസ്.ഐ രാജേഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എൻ.എം. അബ്ദുള്ളബാബു, ശ്രീലാൽ എന്നിവരും ജില്ലാ ഡാൻസാഫ് സ്‌ക്വാഡും ചേർന്നാണ് പ്രതിയെ വലയിലാക്കിയത്.

Related articles

See all
Popular News

പിന്നാക്ക മേഖലകളിലെ കുട്ടികള്‍ക്ക് മികച്ച പഠനസൗകര്യങ്ങളുമായി UDF സർക്കാര്‍; അരിമണൽ ഗവ. എൽ....

Popular News

സ്പായുടെ മറവിൽ രാസലഹരി നൽകി പെൺവാണിഭം; സ്പാ നടത്തിപ്പുകാരൻ തിരൂരിൽ അറസ്റ്റിൽ

Popular News

ജില്ലാ പുനഃസംഘടനയ്ക്ക് പഠനസമിതി; ഓണത്തിന് ശേഷം പ്രഖ്യാപനം, മലപ്പുറത്തിന് ജില്ല അർഹതയുണ്ടെന...

Popular News

കനത്ത മഴ: അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

Save your stories

Sign in