ഓപ്പറേഷൻ തൂഫാൻ ശക്തമായി മുന്നോട്ട് -സംസ്ഥാന വ്യാപക പരിശോധനയിൽ 241 പേർ അറസ്റ്റിൽ
തിരുവനന്തപുരം: ലഹരി മാഫിയയുടെ വേരറുക്കക എന്ന ലക്ഷ്യത്തോടെ കേരള പോലീസിൻറെ ഓപ്പറേഷൻ തൂഫാൻ ശക്തമായി മുന്നേറുന്നു. മയക്കുമരുന്ന് എന്ന തലമുറകളെ നശിപ്പിക്കുന്ന വിപത്തിൻ്റെ വ്യാപനത്തിനെതിരെ കേരള പോലീസിൻ്റെ കർമ്മപദ്ധതി “ഓപ്പറേഷൻ തൂഫാൻ: ദി നാർകോ ഹണ്ട്” ഇന്ന് (2026 ജൂൺ 5) സംസ്ഥാന വ്യാപകമായി വ്യാപക പരിശോധനകൾ നടത്തി 241 പേരെ അറസ്റ്റ് ചെയ്തു. വിവിധ തരത്തിലുള്ള നിരോധിത മയക്കുമരുന്നുകൾ കൈവശം വച്ചതിനും വിൽപ്പന നടത്തിയതിനും 231 കേസുകൾ ഇവർക്കെതിരെ രജിസ്റ്റർ ചെയ്തു. രാജ്യാന്തര വിപണിയിൽ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന മാരക മയക്ക് മരുന്നായ 0.110 ഗ്രാം എം.ഡി.എം.എ, 15.591കിലോ കഞ്ചാവ്, 0.00156 കിലോ ഹാഷിഷ് ഓയിൽ, 149 കഞ്ചാവ് ബീഡി എന്നിവ പോലീസ് ഇവരിൽ നിന്ന് പിടിച്ചെടുത്തു.
231 കേസുകളിൽ സ്‌മോൾ ക്വാണ്ടിറ്റിയായി 74 കേസുകളും മീഡിയം ക്വാണ്ടിറ്റിയായി ആറ് കേസുകളും കൊമേഴ്‌സ്യൽ ക്വാണ്ടിറ്റിയായി രണ്ട് കേസുകളും എൻ.ഡി.പി.എസ് ആക്‌ട് 27 പ്രകാരം 149 കേസുകളുമാണ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. കോപ്‌റ്റ പ്രകാരം 110 കേസുകളും രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്.
കൊമേഴ്‌സ്യൽ ക്വാണ്ടിറ്റി കേസുകളുടെ വിശദാംശങ്ങൾ:
1. Crime No. 415/2026 – ചെർപ്പുളശേരി പോലീസ് സ്റ്റേഷൻ
2026 ജൂൺ 5-ന് പുലർച്ചെ 12.15 മണിയോടെ ചെർപ്പുളശേരി ഇടുതറയിൽ വാഹനത്തിൽ കടത്തിക്കൊണ്ടുവന്ന 47.6 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. മുഹമ്മദ് ഹാരിസ്, മുഹമ്മദ് ആഷിഫ്, മുഹമ്മദ് ആഷിക് എന്നിവരെ കേസിൽ അറസ്‌റ്റ് ചെയ്‌തു.
2. Crime No. 242/2026 – ബേപ്പൂർ പോലീസ് സ്റ്റേഷൻ
2026 ജൂൺ 4-ന് വൈകിട്ട് 7.05 ന് ബേപ്പൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നടത്തിയ പരിശോധനയിൽ അബാസ് സാക്കിറിന്റെ കൈവശം 50.990 ഗ്രാം എം.ഡി.എം.എ കണ്ടെത്തി. പ്രതിയെ സംഭവസ്ഥലത്ത് വച്ച് അറസ്റ്റ് ചെയ്‌തു.
മയക്കുമരുന്നിനെതിരെ കേരള പോലീസ് ശക്തമായ നടപടി തുടരും. മയക്കുമരുന്ന് സംബന്ധമായ വിവരങ്ങൾ പൊതുജനങ്ങൾ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ ഹെൽപ് ലൈൻ സംവിധാനങ്ങളിലോ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. പൊതുജനങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു.
രഹസ്യ വിവരങ്ങൾ കൈമാറാനുള്ള നമ്പറുകൾ: 9497979794, 9497927797, വാട്ട്‌സ് ആപ്പ്: 9995966666 .
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.