Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'ജനങ്ങളോടൊപ്പമായിരുന്നു എന്‍റെ ജീവിതം, ഇനിയും അത് തുടരും'; നന്ദി പറഞ്ഞ് ഉമ്മൻ ചാണ്ടി

'ജനങ്ങളോടൊപ്പമായിരുന്നു എന്‍റെ ജീവിതം, ഇനിയും അത് തുടരും'; നന്ദി പറഞ്ഞ് ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: അരനൂറ്റാണ്ടുകാലം തന്നെ നെഞ്ചോടു ചേർത്ത കേരള ജനതയ്ക്ക് നന്ദി പറഞ്ഞ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ജനങ്ങളോടൊപ്പമായിരുന്നു തന്‍റെ ജീവിതം ഇനിയും അത് തുടരുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. നിയമസഭാ പ്രവേശന സുവർണ ജൂബിലി ആഘോഷ പരിപാടികൾക്ക് സമാപനം കുറിച്ചതിനുപിന്നാലെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. 'എന്‍റെ ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ മുഹൂർത്തമാണിത്. അര നൂറ്റാണ്ടിലധികമായി നീണ്ട അഭേദ്യവും വിസ്മയകരമായ ബന്ധമാണ് പുതുപ്പള്ളിയുമായുള്ളത്. ഈ അവസരത്തിൽ പുതുപ്പള്ളിയിലെ ജനങ്ങളോടുള്ള നന്ദിയും സ്നേഹവും അറിയിക്കുന്നു. മഹാമാരിക്കാലത്ത് ആഘോഷങ്ങൾ ഒഴിവാക്കിയാണ് അഭ്യുദയകാംക്ഷികൾ പരിപാടികൾ സംഘടിപ്പിച്ചത്. ഒരു വർഷം നീണ്ടു നിന്ന സുവർണ ജൂബിലി പരിപാടിയുടെ ഭാഗമായി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ സഹപ്രവർത്തകരുടെ ആത്മാർഥമായ സഹകരണത്തോടെ ചെയ്യാൻ സാധിച്ചുവെന്നത് ചാരിതാർത്ഥ്യം പകരുന്നു. ഒപ്പം നിന്ന എല്ലാ സഹപ്രവർത്തകർക്കും സ്നേഹം നിറഞ്ഞ നന്ദി'- ഉമ്മൻ ചാണ്ടി കുറിച്ചു.   https://www.facebook.com/oommenchandy.official/photos/pcb.10158478534976404/10158478538856404

Related articles

See all
Popular News

ആസൂത്രണ ബോർഡ് പരീക്ഷയിലും തിരിമറി: സിപിഎം നേതാവിന്റെ മകന് അഭിമുഖത്തിന് വാരിക്കോരി മാർക്ക്...

Popular News

അരിയിൽ ഷുക്കൂർ വധക്കേസ്: വിചാരണ പൂർത്തിയായി; വിധി നവംബർ 12-ന്

Popular News

ലോട്ടറി തട്ടിപ്പ് വൻ മാഫിയയായി പ്രവർത്തിക്കുന്നു; തട്ടിപ്പുകാർക്കെതിരെ കർശന നടപടിയെടുക്കുമ...

Popular News

മാസപ്പടി കേസിൽ പിടിമുറുക്കി ഇ.ഡി: പിണറായി വിജയനെതിരെ ഇ.ഡി അന്വേഷണത്തിന് നിയമോപദേശം

Save your stories

Sign in