Logo
Fri, Jul 10, 2026 • 07:22 PM
LIVE TV
Watch

No business videos available

No Middle East videos available

ശബരിമല യുഡിഎഫിന് രാഷ്ട്രീയ ആയുധമല്ല, പുണ്യഭൂമി ; യുഡിഎഫ് സർക്കാരിന്‍റെ നടപടികൾ എണ്ണിപ്പറഞ്ഞ് ഉമ്മന്‍ ചാണ്ടി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
March 01, 2021
1 min read Updated: June 10, 2026
SHARE:
SAVE: Login to save

ശബരിമല യുഡിഎഫിന് രാഷ്ട്രീയ ആയുധമല്ല, പുണ്യഭൂമി ; യുഡിഎഫ് സർക്കാരിന്‍റെ നടപടികൾ എണ്ണിപ്പറഞ്ഞ് ഉമ്മന്‍ ചാണ്ടി
  തിരുവനന്തപുരം : ശബരിമല യുഡിഎഫിന് രാഷ്ട്രീയ ആയുധമല്ല, പുണ്യഭൂമിയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.  ശബരിമലയില്‍ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാനുള്ള ശക്തമായ നിലപാട് സ്വീകരിച്ചു. ഇതിനു കടകവിരുദ്ധമായി യുവതികളെ കയറ്റണം എന്ന നിലപാടാണ് വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാരും പിണറായി സര്‍ക്കാരും സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതിയിലും സുപ്രീം കോടതിയിലും യുഡിഎഫ് നിയമപോരാട്ടം നടത്തി. യുഡിഎഫ് നിലപാട് ഇടതുസര്‍ക്കാര്‍ സ്വീകരിച്ചിരുന്നെങ്കില്‍ സുപ്രീംകോടതിയില്‍ നിന്ന് തിരിച്ചടി ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. യു.ഡി.എഫ് സർക്കാർ സ്വീകരിച്ച നടപടികൾ എണ്ണിപ്പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹത്തിന്‍റെ കുറിപ്പ്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം ശബരിമല യുഡിഎഫിന് രാഷ്ട്രീയ ആയുധമല്ല പുണ്യഭൂമിയാണ്... ശബരിമലയില്‍ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാനുള്ള ശക്തമായ നിലപാട് സ്വീകരിച്ചു. ഇതിനു കടകവിരുദ്ധമായി യുവതികളെ കയറ്റണം എന്ന നിലപാടാണ് വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാരും പിണറായി സര്‍ക്കാരും സ്വീകരിച്ചത്. ഹൈക്കോടതിയിലും സുപ്രീം കോടതിയിലും യുഡിഎഫ് നിയമപോരാട്ടം നടത്തി. യുഡിഎഫ് നിലപാട് ഇടതുസര്‍ക്കാര്‍ സ്വീകരിച്ചിരുന്നെങ്കില്‍ സുപ്രീംകോടതിയില്‍ നിന്ന് തിരിച്ചടി ഉണ്ടാകുമായിരുന്നില്ല. യുഡിഎഫ് സര്‍ക്കാര്‍ പമ്പയില്‍ നിന്ന് സന്നിധാനത്തേക്കുള്ള പാതയില്‍ 12.67 ഹെക്ടര്‍ വനഭൂമി പെരിയാര്‍ ടൈഗര്‍ സംരക്ഷിതമേഖലയില്‍ നിന്ന് നേടിയെടുത്തു. നിലയ്ക്കലില്‍ 110 ഹെക്ടര്‍ വനഭൂമി ബേസ് ക്യാമ്പിന് ലഭ്യമാക്കി. ശബരിമല വികസനം- 456.21 കോടി ശബരിമല മാസ്റ്റര്‍ പ്ലാന്‍- 115 കോടി ശബരിമല റോഡുകള്‍- 1041 കോടി സീറോ വേസ്റ്റ് ശബരിമല- 10 കോടി കണമലയില്‍ പാലം- 7 കോടി മാലിന്യസംസ്‌കരണ പ്ലാന്റ് ആരംഭിച്ചു പമ്പ മുതല്‍ സന്നിധാനം വരെ നടപ്പന്തല്‍ 8 ക്യൂ കോംപ്ലക്‌സും അണ്ടര്‍പാസും സ്വാമി അയ്യപ്പന്‍ റോഡ് ട്രാക്ടര്‍ ഗതാഗത യോഗ്യമാക്കി പമ്പയില്‍ ആരോഗ്യഭവന്‍ നിലയ്ക്കലില്‍ നടപ്പാതകളോടുകൂടിയ 14 മീറ്റര്‍ വീതിയുള്ള റോഡുകള്‍, പതിനായിരം വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് സൗകര്യം, 10 ലക്ഷം സംഭരണശേഷിയുള്ള ജലസംഭരണി, 2 കുഴല്‍ക്കിണറുകള്‍. 5വര്‍ഷ ഗ്യാരന്റിയോടെ 75.2 കി.മീ റോഡും 3 വര്‍ഷ ഗ്യാരന്റിയോടെ 124 കി.മീ റോഡും പുനരുദ്ധരിച്ചു. തീര്‍ത്ഥാടകരില്‍ നിന്ന് കെഎസ്ആര്‍ടിസി ഈടാക്കിയിരുന്ന 20 ശതമാനം അധിക ബസ് ചാര്‍ജ് പിന്‍വലിച്ചു.   https://www.facebook.com/oommenchandy.official/photos/a.10153334249476404/10158077490506404/
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10