Logo
CHANGE MODE
Wed, Jun 03, 2026 • 01:46 PM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

തേജസിന് ഇനി സ്വന്തം ഭവനം; ഗാന്ധി ഗ്രാം പദ്ധതിയിലെ ആദ്യ ഭവനത്തിന്‍റെ താക്കോല്‍ ഉമ്മൻ ചാണ്ടി കൈമാറി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
February 09, 2021
1 min read Updated: June 02, 2026
Share:

തേജസിന് ഇനി സ്വന്തം ഭവനം;  ഗാന്ധി ഗ്രാം പദ്ധതിയിലെ ആദ്യ ഭവനത്തിന്‍റെ താക്കോല്‍ ഉമ്മൻ ചാണ്ടി കൈമാറി
കൊല്ലം ചിതറയിലെ ഗാന്ധി ഗ്രാമത്തിലെ നിർമ്മാണം പൂർത്തിയായ ആദ്യ ഭവനം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കൈമാറി. ഭിന്ന ശേഷിക്കാരനായ തേജസിനാണ് ഗാന്ധി ഗ്രാം പദ്ധതിയിലെ ആദ്യ വീട് ലഭിച്ചത്. നിർധനരും നിരാലമ്പരുമായ ഇരുപതോളം കുടുംബങ്ങൾക്കാണ് കൊല്ലം ചിതറയിലെ ഗാന്ധി ഗ്രാമിൽ ഭവനങ്ങൾ ഒരുക്കുന്നത്. ഭൂമിയും, വീടുമില്ലാത്തവർക്കു വേണ്ടി സ്വന്തം ഭൂമി വിട്ട് നൽകി നേരത്തെ മാതൃക കാട്ടിയ മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് നിയാസ് ഭാരതിയാണ് ഗാന്ധി ഗ്രാം പദ്ധതിയ്ക്കു ചുക്കാൻ പിടിക്കുന്നത്. ഗാന്ധി ഗ്രാമിന്‍റെ ആദ്യ ഭവനത്തിന്‍റെ താക്കോൽ ഭിന്നശേഷിക്കാരനായ തേജസിന് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കൈ മാറി. തന്‍റെ ഉടമസ്ഥതയിലുളള ഒരേക്കർ പത്ത് സെന്‍റ് ഭൂമിയാണ് പദ്ധതിക്കായി നിയാസ് ഭാരതി നൽകിയിരിക്കുന്നത്. അങ്കൻവാടി, വായനശാല, പൊതു ആരാധനാലയം, മഴവെള്ള സംഭരണി, മാലിന്യ നിർമാർജന യൂണിറ്റ്, തൊഴിൽ പരിശീലനകേന്ദ്രം, സൗരോർജ പ്ലാന്‍റ് എന്നിവയൊക്കെ ഭവന നിർമാണത്തോടൊപ്പം ഗാന്ധി ഗ്രാമിൽ ഒരുക്കുവാനാണ് ലക്ഷ്യമിട്ടിരിക്കുന്നത് സർക്കാരിന്‍റെയും സുമനസ്സുകളുടെയും വിവിധ ഏജൻസികളുടെയും പിന്തുണയോടെ മാതൃകാ ഭവന നിർമ്മാണ പദ്ധതിയായി ഗാന്ധി ഗ്രാമിനെ വിജയപഥത്തിൽ എത്തിക്കുവാനുള്ള ശ്രമങ്ങളാണ് ചിതറയിൽ നടന്നു വരുന്നത്. https://youtu.be/fmnvh6Uh_0I
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10