Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മത്സ്യത്തൊഴിലാളിയുടെ വീട് സന്ദർശിച്ച് ഉമ്മന്‍ ചാണ്ടിയും വി.ഡി സതീശനും; അധികാരത്തിന്‍റെ ധാർഷ്ട്യമാണ് നടക്കുന്നതെന്ന് നേതാക്കള്‍

മത്സ്യത്തൊഴിലാളിയുടെ വീട് സന്ദർശിച്ച് ഉമ്മന്‍ ചാണ്ടിയും വി.ഡി സതീശനും; അധികാരത്തിന്‍റെ ധാർഷ്ട്യമാണ് നടക്കുന്നതെന്ന് നേതാക്കള്‍
തിരുവനന്തപുരം : ആറ്റിങ്ങലിൽ കഴിഞ്ഞ ദിവസം ആക്രമിക്കപ്പെട്ട മത്സ്യത്തൊഴിലാളി അൽഫോൻസയെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും സന്ദർശിച്ചു. അഞ്ചുതെങ്ങിൽ എത്തിയാണ് ഇരുവരും അൽഫോന്‍സയെ കണ്ടത്. അധികാരത്തിന്‍റെ ധാര്‍ഷ്ട്യമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കുറ്റപ്പെടുത്തി. പോലീസിന് ടാര്‍ജറ്റ് ഇട്ട് കൊടുത്തവരെയാണ് പറയേണ്ടതെന്നും ജീവിതം ഇല്ലാതാക്കിയല്ല കൊവിഡിനെ നേരിടേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചൊവ്വാഴ്ച ആറ്റിങ്ങല്‍ അവനവഞ്ചേരിയില്‍ വഴിയോരത്തിരുന്ന് മീന്‍വില്‍ക്കുന്നതിനിടെയായായിരുന്നു അല്‍ഫോന്‍സ അധികൃതരുടെ നടപടിക്കിരയായത്. മീന്‍ കുട്ട പിടിച്ചുവാങ്ങുന്നതിനിടെ വീണ് അല്‍ഫോണ്‍സിയയുടെ വലതുകൈ ഒടിയുകയും ചെയ്തു. കടലോരത്തെ രണ്ട് സെന്‍റിലുള്ള ചെറിയവീട്ടിലാണ് അല്‍ഫോന്‍സയും കുടുംബവും താമസിക്കുന്നത്. ഭര്‍ത്താവ് സേവ്യര്‍ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലാണ്. മക്കളായ സജു, സജന്‍, പ്രിന്‍സി എന്നിവരും പ്രിന്‍സിയുടെ ഭര്‍ത്താവും ഈ വീട്ടിലാണ് കഴിയുന്നത്.  

Related articles

See all
Popular News

'ഓപ്പറേഷൻ തെളിമ 2.0'; പാചക എണ്ണയിൽ വലിയ ക്രമക്കേട്, ആരോഗ്യവകുപ്പിന്റെ മിന്നൽ പരിശോധനയില്‍...

Popular News

നികുതി കൂട്ടാതെ വരുമാനം വർദ്ധിപ്പിച്ചു, സംസ്ഥാനത്ത് 6486 കോടിയുടെ വരുമാന വർധന; 'ജിഎസ്ടി ചര...

Popular News

ചേരാനെല്ലൂർ വാഹനാപകടം: നടപടിയുമായി സർക്കാർ എസ്.എച്ച്.ഒ ഉൾപ്പെടെ നാല് പോലീസുകാർക്ക് സസ്പെൻഷ...

Popular News

ചേരാനല്ലൂർ അപകടം: കനത്ത മഴയത്ത് കുട്ടി കാറുമായി പുറത്തേക്ക്, കാര്‍ ഓടിക്കാന്‍ പഠിച്ചത് യൂട...

Save your stories

Sign in