Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സിപിഎമ്മിന്‍റെ എസ്ഡിപിഐ അനുകൂല നിലപാട് ആർഎസ്എസ് മുതലെടുക്കുന്നു ; കെ സുരേന്ദ്രന്‍ കലാപത്തിന് ആഹ്വാനം ചെയ്യുന്നു : എന്‍എസ് നുസൂർ

സിപിഎമ്മിന്‍റെ എസ്ഡിപിഐ അനുകൂല നിലപാട് ആർഎസ്എസ് മുതലെടുക്കുന്നു ; കെ സുരേന്ദ്രന്‍ കലാപത്തിന് ആഹ്വാനം ചെയ്യുന്നു : എന്‍എസ് നുസൂർ
പാലക്കാട് ആർഎസ്എസ് പ്രവർത്തകന്‍റെ കൊലപാതകം മുതലെടുത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വർഗീയ കലാപത്തിന് ആഹ്വാനം നടത്തുന്നുവെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് എന്‍എസ് നുസൂർ. ഇപ്പോഴത്തെ സാഹചര്യം മുതലാക്കി ആർഎസ്എസ് മുസ്ലീം വിരുദ്ധതയിലേക്ക് കടക്കുകയാണ്. അഭിമന്യു വിഷയം പോലെ എസ്ഡിപിഐ പ്രവർത്തകരെ സംരക്ഷിക്കാനുള്ള സിപിഎമ്മിന്‍റെ നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ആർഎസ്എസും എസ്ഡിപിഐ യും തമ്മിൽ എന്തെങ്കിലും വിഷയമുണ്ടെങ്കിൽ അത് അവർ തമ്മിൽ ആകണം. അതിന്‍റെ മറവിൽ മുസ്ലീം സമുദായത്തിന്‍റെ വ്യാപാരസ്ഥാപനങ്ങളെ ലക്ഷ്യം വയ്ക്കുന്നതിനു പിന്നിൽ ഉത്തരേന്ത്യയിലെ സംഘപരിവാർ രാഷ്ട്രീയമാണ്. അത് ഗൗരവത്തോടെ സർക്കാർ മനസിലാക്കണം. ഹലാൽ ഹോട്ടലുകൾക്കെതിരെയുള്ള പ്രചാരണം വ്യാപാര മേഖലകളിൽ വർഗ്ഗീയത വളർത്തുക എന്ന ഉദ്ദേശത്തോടെ ഉള്ളതാണെന്നും നുസൂർ കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം :
K. സുരേന്ദ്രന്‍റെ വാചകങ്ങൾ അതീവ ഗൗരവത്തോടെ സർക്കാർ കാണണം. പാലക്കാട്‌ നടന്ന കൊലപാതകം SDPI പ്രവർത്തകർ ആണ് നടത്തിയത് എന്ന് പറയുമ്പോൾ പ്രതികളെ പിടികൂടാൻ എന്ത് കൊണ്ട് കേരള പൊലീസിന് കഴിയുന്നില്ല? . മുഖ്യമന്ത്രി മനസ്സുവെച്ചാൽ പ്രതികളെ മണിക്കൂറുകൾക്കകം അറസ്റ്റ് ചെയ്യുവാൻ കഴിയുമായിരുന്നു. അഭിമന്യു വിഷയം പോലെ SDPI പ്രവർത്തകരെ സംരക്ഷിക്കാനുള്ള നിലപാട് അംഗീകരിക്കാൻ കഴിയില്ല. ഈ സാഹചര്യം മുതലാക്കി RSS മുസ്ലീം വിരുദ്ധതയിലേക്ക് കടക്കുകയാണ്. RSS ഉം SDPI യും തമ്മിൽ എന്തെങ്കിലും വിഷയമുണ്ടെങ്കിൽ അത് അവർ തമ്മിൽ ആകണം. അതിന്റെ മറവിൽ മുസ്ലീം സമുദായത്തിന്റെ വ്യാപാരസ്ഥാപനങ്ങളെ ലക്ഷ്യം വയ്ക്കുന്നതിനു പിന്നിൽ ഉത്തരേന്ത്യയിലെ സംഘപരിവാർ രാഷ്ട്രീയമാണ്. അത് ഗൗരവത്തോടെ സർക്കാർ മനസിലാക്കണം .ഹലാൽ ഹോട്ടലുകൾ എന്ന കാഴ്ചപ്പാട് തന്നെ വ്യാപാരമേഖലകളിൽ വർഗ്ഗീയത വളർത്തുക എന്ന ഉദ്ദേശത്തോടെ ഉള്ളതാണ്‌ .RSS ന്റെ ഈ നിലപാടുകൾ കൊണ്ട് മുസ്ലീം വ്യാപാരസമൂഹത്തിന്റെ സംരക്ഷണം സിപിഎം ന്റെ കയ്യിൽ സുരക്ഷിതമാണ് എന്ന് വരുത്തി തീർക്കാനുള്ള നീക്കമെങ്കിൽ അങ്ങനെ ജനം ചിന്തിക്കുന്ന കാലം കഴിഞ്ഞു എന്ന് നിങ്ങൾ മനസിലാക്കണം.

Related articles

See all
Popular News

'എം.ബി. രാജേഷ് തെറ്റിദ്ധരിപ്പിക്കുന്നു, മാപ്പ് പറയേണ്ടത് പൊതുസമൂഹത്തോട്': എം ലിജുവിന്റെ ഫേ...

Popular News

ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി തച്ചങ്കരി; ഹര്‍ജി ഇന്ന് ഹൈക്കോടതിയിൽ

Popular News

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Popular News

മൃതദേഹം ചാക്കിലാക്കി മറ്റൊരിടത്ത് മാറ്റാന്‍ ശ്രമിച്ചു; അഭിരാം കൊലക്കേസില്‍ ഞട്ടിക്കുന്ന കൂ...

Save your stories

Sign in