Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ദിലീപിന് തിരിച്ചടി : വധ ഗൂഢാലോചന കേസിന് സ്റ്റേ ഇല്ല

ദിലീപിന് തിരിച്ചടി : വധ ഗൂഢാലോചന കേസിന് സ്റ്റേ ഇല്ല
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി അനുവദിച്ചില്ല.അന്വേഷണ സംഘത്തിന് അന്വേഷണവുമായി മുന്നോട്ട് പോകാമെന്നും കോടതി വ്യക്തമാക്കി. അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്നും കേസിൽ ഇടപെടില്ലെന്നും കോടതി വ്യക്തമാക്കി.കേസിൽ വിശദമായ വാദം കേൾക്കാമെന്ന് കോടതി പറഞ്ഞു.ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ മൊബൈല്‍ ഫോണുകളിലെ വിവരങ്ങളിലൂടെ ആരോപണങ്ങള്‍ കെട്ടിച്ചമയ്‌ക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നതെന്ന് ദിലീപ് ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഫോണ്‍ രേഖകളടക്കമുള്ള നിര്‍ണായക തെളിവുകള്‍ പ്രതികള്‍ നശിപ്പിച്ചെന്ന് ക്രൈംബ്രാഞ്ച് സ്റ്റേറ്റ്‌മെന്റ് നല്‍കിയിരുന്നു.എന്നാൽ ദിലീപിൻ്റെ വാദങ്ങൾ കോടതി പൂർണ്ണമായും തളളി.ഫോണുകളുടെ ഫോറന്‍സിക് പരിശോധനയില്‍ ഒന്നും കണ്ടെത്തിയില്ലെന്നും ഫോറന്‍സിക് റിപ്പോര്‍ട്ടും അന്വേഷണ ഉദ്യോഗസ്ഥന്റെ വിശദീകരണവും തമ്മില്‍ വൈരുദ്ധ്യമുണ്ടെന്നും നടന്‍ കോടതിയെ അറിയിച്ചിരുന്നു.കേസ് അന്വേഷണത്തോട് ദിലീപ് പൂര്‍ണമായും സഹകരിക്കണമെന്നും കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. തനിക്കെതിരായി കേസില്‍ തെളിവില്ലെന്നും അന്വേഷണ സംഘം തന്നെ കുടുക്കാന്‍ ശ്രമിക്കുകയാണെന്നും ദിലീപ് നേരത്തെ ചൂണ്ടിക്കാട്ടിയപ്പോൾ കേസില്‍ കുറ്റക്കാരനല്ലെന്ന് വിശ്വാസമുണ്ടങ്കില്‍ എന്തിനാണ് അന്വേഷണത്തെ ഭയക്കുന്നതെന്നും കോടതി ചോദിച്ചിരുന്നു. കേസ് ഈ മാസം 28ന് വീണ്ടും പരിഗണിക്കും.

Related articles

See all
Popular News

ശബരിമല തീർത്ഥാടകർക്ക് വൻ യാത്രാ ആശ്വാസം; വിമാനത്താവളങ്ങളിൽ നിന്ന് പമ്പയിലേക്ക് നേരിട്ട് എ....

Popular News

'ആരോപണങ്ങൾ വസ്തുതാവിരുദ്ധം', GNA വഴി വൈദ്യുതി വാങ്ങിയത് മറന്നോ?; പിണറായി സര്‍ക്കാരിന്റെ ജ...

Popular News

'അഴിമതിക്കാരോട് വിട്ടുവീഴ്ചയില്ല, സര്‍ക്കാര്‍ നയം വ്യക്തം'; എക്സൈസ് കമ്മീഷണറെ മാറ്റിയതില്‍...

Popular News

ഐസൊലേഷന്‍ വാര്‍ഡ് നിര്‍മ്മാണത്തില്‍ കോടികളുടെ അഴിമതി ആരോപണം; അന്വേഷണം ആവശ്യപ്പെട്ട് വി.പി....

Save your stories

Sign in