Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

'സഹകരണ മേഖലയില്‍ ഇഡി അന്വേഷണം ആവശ്യമില്ല'; ജലീലിനെ തള്ളി മുഖ്യമന്ത്രി

'സഹകരണ മേഖലയില്‍ ഇഡി അന്വേഷണം ആവശ്യമില്ല'; ജലീലിനെ തള്ളി മുഖ്യമന്ത്രി
  തിരുവനന്തപുരം : എആര്‍ നഗര്‍ സഹകരണ ബാങ്ക് ആരോപണത്തില്‍ മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ.ടി ജലീലിനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. എന്‍ഫോഴ്സ്മെന്‍റ് അന്വേഷിക്കണം എന്നത് സാധാരണ നിലയിൽ ഉന്നയിക്കാൻ പാടില്ലാത്ത ആവശ്യമാണ്. കെ.ടി ജലീലിനെ ഇഡി ചോദ്യം ചെയ്തതിന് ശേഷം അദ്ദേഹത്തിന് ഇഡിയോടുള്ള വിശ്വാസം കൂടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 'ജലീലിന്‍റെ ആരോപണത്തില്‍ തെളിയുന്നത് ഇഡിയിലുള്ള വിശ്വാസ്യത. ഇഡി ചോദ്യം ചെയ്തതുകൊണ്ട് ജലീലിന് ഇഡിയില്‍ വിശ്വാസം കൂടിയിരിക്കാം. ജലീല്‍ ആവശ്യപ്പെട്ടത് സാധാരണ നിലയ്ക്ക് ഉന്നയിക്കാന്‍ പറ്റാത്ത കാര്യം. സഹകരണ മേഖലയില്‍ ഇഡി അന്വേഷണം ആവശ്യമില്ല. അന്വേഷണത്തിന് ഇവിടെ അനുയോജ്യമായ സംവിധാനമുണ്ട്' - മുഖ്യമന്ത്രി പറഞ്ഞു. ജലീല്‍ ഉന്നയിച്ച വിഷയം സഹകരണ വകുപ്പ് പരിശോധിച്ച് നടപടിയെടുത്തിട്ടുള്ളതാണ്. കോടതി സ്‌റ്റേയുള്ളതിനാലാണ് കൂടുതല്‍ നടപടിയില്ലാത്തത്. സഹകരണ മേഖല ഇഡി കൈകാര്യം ചെയ്യേണ്ട വിഷയമല്ലെന്നും സംസ്ഥാന സര്‍ക്കാറിന്‍റെ പരിധിയിലുള്ള വിഷയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related articles

See all
Popular News

റേറ്റിങ്: 0/10, ഡ്രിങ്ക് & ഡ്രൈവ് അനാവശ്യ ത്രില്ലർ'; അശ്വന്ത് കോക്കിനെ സ്വന്തം ശൈലിയിൽ ട്ര...

Popular News

തൃശൂർ തദ്ദേശ ഉപതിരഞ്ഞെടുപ്പ്: 5-ൽ 3 ഇടത്തും യു.ഡി.എഫ് മുന്നേറ്റം; ചേലക്കരയിൽ അട്ടിമറി ജയം

Popular News

ഉപതിരഞ്ഞെടുപ്പ്: കോഴിക്കോട് കുറ്റിച്ചിറയിൽ യു.ഡി.എഫ് സീറ്റ് നിലനിർത്തി; ഫർസീന അറക്കലിന് തി...

Popular News

'ഗ്യാനേഷ് കുമാര്‍ മോദിയുടെയും അമിത് ഷായുടെയും ചട്ടുകം; വിശുദ്ധനായ വളര്‍ത്തുനായ'- രാജ്മോഹന്...

Save your stories

Sign in