Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

കോഴിക്കോട് നിപ വൈറസ് സ്ഥിരീകരിച്ചു ; രോഗ ലക്ഷണത്തോടെ ചികിത്സയിലായിരുന്ന കുട്ടി മരിച്ചു

കോഴിക്കോട് നിപ വൈറസ് സ്ഥിരീകരിച്ചു ; രോഗ ലക്ഷണത്തോടെ ചികിത്സയിലായിരുന്ന കുട്ടി മരിച്ചു
Nipah കോഴിക്കോട് : ജില്ലയില്‍ വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചു. ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന 12 വയസുകാരന്‍ മരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രയിലായിരുന്നു അന്ത്യം. ചാത്തമംഗലം ചൂലൂർ സ്വദേശിയാണ്. കൊവിഡ് ബാധിതനായിരുന്ന കുട്ടിക്ക്  നിപ വൈറസ് ലക്ഷണമായ മസ്തിഷ്ക ജ്വരവും  ഛർദിയും വന്നതോടെയാണ് നിപ വൈറസ് ബാധ സംശയിച്ചത്. തുടർന്ന് പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് സ്രവം പരിശോധനയ്ക്ക് അയക്കുകയും നിപ സ്ഥിരീകരിക്കുകയുമായിരുന്നു. അതേസമയം മാസ്കും സാമൂഹിക അകലവും പാലിക്കുന്നതിനാല്‍  വലിയ തോതില്‍ വൈറസ് വ്യാപനം ഉണ്ടാകാനിടയില്ലെന്നാണ് കരുതപ്പെടുന്നത്. ഇതിനിടെ കൂടുതൽ പേരെ ഐസലേഷനിലേക്ക് മാറ്റേണ്ടി വരുമെന്നാണു സൂചന. അടിയന്തര സാഹചര്യം നേരിടാൻ രാവിലെ 10നു കോഴിക്കോട് ഗെസ്റ്റ് ഹൗസിലും ഉച്ചയ്ക്ക് 12ന് കലക്ടറേറ്റിലും ആരോഗ്യ വകുപ്പ് യോഗം ചേരും. കൺട്രോൾ റൂം തുറക്കും. ഉച്ചയ്ക്ക് 12ന് നടക്കുന്ന യോഗത്തിൽ മന്ത്രി വീണാ ജോർജ് പങ്കെടുക്കും. സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുന്നതന് മുന്‍പ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഉള്‍പ്പടെ രണ്ട് ആശുപത്രികളില്‍ കൂടി കുട്ടി ചികിത്സ തേടിയിരുന്നു. 2018 ല്‍ ആദ്യമായി കോഴിക്കോട്ട് നിപ സ്ഥിരീകരിച്ചപ്പോള്‍ 17 പേരാണ്  മരിച്ചത്.        

Related articles

See all
Popular News

അധികാര ദുര്‍വിനിയോഗവും ഭീഷണിയും: തൃക്കണ്ണാപുരം വാര്‍ഡ് കൗണ്‍സിലര്‍ അജിന്‍ രാജിവെക്കണമെന്ന്...

Popular News

"കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍‍ക്ക് നേരെ സിപിഎം-ബിജെപി സംഘടിത ആക്രമണം; പിന്നില്‍ നേതൃത്വത്തിന്...

Popular News

എറണാകുളത്ത് സിപിഎമ്മിൽ പടലപ്പിണക്കം; പാർട്ടി നേതൃത്വത്തിനും സംഘടനാ വീഴ്ചയ്ക്കുമെതിരെ രൂക്ഷ...

Popular News

"കേരളത്തിൽ ഭയപ്പെടുത്തലിന്റെ രാഷ്ട്രീയം നടപ്പാവില്ല; ബിജെപി-സിപിഎം ബാന്ധവം കേരളത്തിൽ പരസ്യ...

Save your stories

Sign in