Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച: ഡൽഹി സമരത്തിന് പിന്തുണയുമായി സച്ചിൻ ടെണ്ടുൽക്കർ; 'കഠിനാധ്വാനത്തിന് അർഹമായ ഫലം ഉറപ്പാക്കണം'

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച: ഡൽഹി സമരത്തിന് പിന്തുണയുമായി സച്ചിൻ ടെണ്ടുൽക്കർ; 'കഠിനാധ്വാനത്തിന് അർഹമായ ഫലം ഉറപ്പാക്കണം'

ഡൽഹി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയ്‌ക്കെതിരെ ഡൽഹിയിൽ തുടരുന്ന പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. അധ്വാനത്തിന് അർഹമായ ഫലം ലഭിക്കുന്ന ഒരു സമൂഹം നാം വളർത്തിയെടുക്കണമെന്നും, വിദ്യാർഥികളുടെ വിശ്വാസം സംരക്ഷിക്കാൻ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം സാമൂഹ്യമാധ്യമമായ എക്‌സിൽ കുറിച്ചു.

തന്റെ പിതാവായിരുന്ന ഒരു പ്രൊഫസർ ബാല്യത്തിൽ പകർന്നുനൽകിയ മൂല്യങ്ങളാണ് അദ്ദേഹം കുറിപ്പിലൂടെ ഓർമിപ്പിച്ചത്. "പിഴവ് സംഭവിച്ചാലും കുഴപ്പമില്ല, പക്ഷേ വഞ്ചന ഒരിക്കലും പാടില്ല. കുറുക്കുവഴികൾ തേടരുത് എന്ന പാഠമാണ് അച്ഛൻ പഠിപ്പിച്ചത്," എന്ന് സച്ചിൻ പറഞ്ഞു.

അധ്വാനത്തേക്കാൾ ഫലത്തിന് മാത്രം പ്രാധാന്യം നൽകുന്ന സമൂഹം ഒടുവിൽ യോഗ്യതയ്ക്ക് പകരം കുറുക്കുവഴികളെ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വന്തം കഠിനാധ്വാനത്തിന് അർഹമായ ഫലം ലഭിച്ചില്ലെന്ന തോന്നൽ വിദ്യാർഥികളിൽ നിരാശയുണ്ടാക്കുന്നത് സ്വാഭാവികമാണെന്നും, ഇത്തരമൊരു സാഹചര്യം ഇനി ഒരിക്കലും ആവർത്തിക്കാതിരിക്കാൻ സമൂഹം ഒന്നാകെ പ്രവർത്തിക്കണമെന്നും സച്ചിൻ ആവശ്യപ്പെട്ടു.

യുവജനങ്ങളാണ് രാജ്യത്തിന്റെ ശക്തിയെന്നും അവരുടെ സ്വപ്നങ്ങളും പ്രതീക്ഷകളും സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി. മാതാപിതാക്കൾ, അധ്യാപകർ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഭരണകൂടം, സുഹൃത്തുക്കൾ തുടങ്ങി എല്ലാവരും ചേർന്ന് കഠിനാധ്വാനത്തിന് അംഗീകാരവും സത്യസന്ധതയ്ക്ക് പ്രോത്സാഹനവും ലഭിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കണമെന്നും സച്ചിൻ പറഞ്ഞു.

അതേസമയം, നീറ്റ് വിഷയത്തിൽ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷ പാർട്ടികളും രംഗത്തുണ്ട്. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യ സഖ്യത്തിലെ എംപിമാർ ഗാന്ധി സ്മൃതിയിലേക്ക് മാർച്ച് നടത്തി. നീറ്റ് വിഷയവുമായി ബന്ധപ്പെട്ട് ആത്മഹത്യ ചെയ്ത വിദ്യാർഥികൾക്ക് ആദരാഞ്ജലി അർപ്പിക്കാനാണ് മാർച്ചെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി.

മൂന്ന് ബസുകളിലായെത്തിയ പ്രതിപക്ഷ എംപിമാരെ പൊലീസ് ബാരിക്കേഡുകൾ ഉപയോഗിച്ച് തടഞ്ഞെങ്കിലും പ്രതിഷേധക്കാർ ബാരിക്കേഡുകൾ നീക്കം ചെയ്ത് മുന്നേറി. തുടർന്ന് ബിർള മന്ദിരത്തിന് സമീപം ധർണ നടത്തിയ എംപിമാർ ദേശീയഗാനം ആലപിച്ച ശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

Related articles

See all
Popular News

സൽമാനെ പുകഴ്ത്തി, ഹിറ്റ്‌ലിസ്റ്റിലായി; ടൈഗർ ഷ്രോഫിന് നേർക്കുള്ള ബിഷ്‌ണോയി സംഘത്തിന്റെ വധശ്...

Popular News

ഡല്‍ഹി പ്രതിഷേധം; സമാധാന ബോണ്ടിനെതിരായ നേഹയുടെ ഹര്‍ജി തള്ളി ഹൈക്കോടതി

Popular News

മണിപ്പൂരില്‍ വീണ്ടും കലാപം രൂക്ഷം; 4 പേർ കൊല്ലപ്പെട്ടു; മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ...

Popular News

അശുതോഷിനും സൗരവ് ദാസിനും ജാമ്യമില്ല; സിജെപി നേതാക്കൾ 2 ദിവസം കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ തുട...

Save your stories

Sign in