Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 141.40 അടി ; ഒരു ഷട്ടര്‍ തുറന്നു

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 141.40 അടി ; ഒരു ഷട്ടര്‍ തുറന്നു
Mullaperiyar-Dam ഇടുക്കി : മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 141.40 അടിയായി. വൃഷ്ടിപ്രദേശത്ത് തിങ്കളാഴ്ച കനത്ത മഴ പെയ്തതോടെ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചതാണ് ജലനിരപ്പ് ഉയരാന്‍ കാരണം. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ജലനിരപ്പാണിത്.  ഇതിന്‍റെ  പശ്ചാത്തലത്തില്‍ അണക്കെട്ടിലെ ഒരു സ്പില്‍വെ ഷട്ടര്‍ ചൊവ്വാഴ്ച രാവിലെ തുറന്നു. തിങ്കളാഴ്ചയാണ് മുല്ലപ്പെരിയാര്‍ ഡാമിന്‍റെ ഷട്ടറുകള്‍ അടച്ചത്. കൃത്യം 24 മണിക്കൂറിനുശേഷം അണക്കെട്ടിന്‍റെ ഒരു ഷട്ടര്‍ വീണ്ടും തുറക്കേണ്ടിവന്നു. വി3 ഷട്ടറാണ് ഉയര്‍ത്തിയത്. 30 സെന്‍റീമീറ്റര്‍ ഉയര്‍ത്തി 397 ഘനയടി ജലമാണ് പുറത്തേക്ക് ഒഴുക്കുന്നത്. അണക്കെട്ട് തുറന്ന പശ്ചാത്തലത്തില്‍ പെരിയാറിന്‍റെ തീരത്തുള്ളവര്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല, എന്നാല്‍ ജാഗ്രത പാലിക്കണമെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ 142 അടിവരെ വെള്ളം സംഭരിക്കാന്‍ തമിഴ്‌നാടിന് സാധിക്കും. എന്നാല്‍ വലിയ രീതിയില്‍ മഴ പെയ്യുകയും നീരൊഴുക്ക് വര്‍ധിക്കുകയും ചെയ്താല്‍ ജലനിരപ്പ് വര്‍ധിക്കുന്ന സാഹചര്യം ഉണ്ടാകും എന്നത് കൊണ്ടാണ് ഇപ്പോള്‍ ഒരു ഷട്ടര്‍ തുറന്നിരിക്കുന്നത്. ആവശ്യമെങ്കില്‍ കൂടുതല്‍ ഷട്ടറുകള്‍ ഉയര്‍ത്താനുള്ള അനുമതി തമിഴ്‌നാടിനുണ്ട്. അതനുസരിച്ച് അവര്‍ ജില്ലാ ഭരണകൂടത്തെ അറിയിച്ചായിരിക്കും തുടര്‍ നടപടി സ്വീകരിക്കുക.  

Related articles

See all
Popular News

'എം.ബി. രാജേഷ് തെറ്റിദ്ധരിപ്പിക്കുന്നു, മാപ്പ് പറയേണ്ടത് പൊതുസമൂഹത്തോട്': എം ലിജുവിന്റെ ഫേ...

Popular News

ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി തച്ചങ്കരി; ഹര്‍ജി ഇന്ന് ഹൈക്കോടതിയിൽ

Popular News

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Popular News

മൃതദേഹം ചാക്കിലാക്കി മറ്റൊരിടത്ത് മാറ്റാന്‍ ശ്രമിച്ചു; അഭിരാം കൊലക്കേസില്‍ ഞട്ടിക്കുന്ന കൂ...

Save your stories

Sign in